ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ ) യുടെ നേതൃത്വത്തിൽ ലിവർപൂളിൽ വളർന്നു വരുന്ന തലമുറയ്ക്ക് പഠനങ്ങളും തൊഴിൽ അവസരങ്ങളും തിരഞ്ഞെടുക്കുന്നതിനു സഹായകമാകുന്ന കരിയർ ഗൈഡൻസ് ക്ലാസ് ഇന്നാരംഭിക്കുന്നു.

ലിവർപൂൾ മലയാളി സമൂഹത്തിലെ അംഗവും ലിവർപൂൾ ഹോപ്പ് യൂണിവേഴ്സിറ്റി ഡോക്ടറൽ റിസേർച്ചറുമായ ലിൻസ്‌ അനിയറ്റാണ് ക്ലാസിനു നേതൃത്വം കൊടുക്കുന്നത് . മാർച്ച് 2 തീയതി വൈകുന്നേരം 7 മണിക്ക് ക്ലാസിനു തുടക്കംകുറിക്കും. ഈ ക്ലാസ് മാതാപിതാക്കളെ ഉദ്ദേശിച്ചാണ് നടക്കുന്നത് പിന്നീട് വരുന്ന 4 തീയതി നടക്കുന്ന ക്ലാസ് ഏഴാം ക്ലാസ് മുതൽ മുകളിലേയ്ക്ക് പഠിക്കുന്ന കുട്ടികൾക്കും വേണ്ടിയാണ് നടക്കുന്നത്.

മലയാളി സമൂഹത്തിൽ പൊതുവെ കുട്ടികൾക്ക് അവരുടെ ഭാവി തിരഞ്ഞെടുക്കാൻ വേണ്ടത്ര വിവരങ്ങൾ ലഭിക്കാറില്ല എന്ന വസ്തുത തിരിച്ചറിഞ്ഞാണ് ലിമ ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്. ഇത്തരം ക്ലാസുകൾ പലപ്പോഴും നമ്മുടെ കുട്ടികൾക്കും മാതാപിതാക്കൾക്കും കുട്ടികളുടെ പഠന വിഷയം തിരഞ്ഞെടുക്കുന്നതിനും ഭാവി കരുപ്പിടിപ്പിക്കുന്നതിനും ഉപകരിക്കുമെന്നതിൽ സംശയമില്ല. സാധിക്കുന്ന എല്ലാ മാതാപിതാക്കളും കുട്ടികളും ഈ പരിപാടിയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

വിവരങ്ങൾ അറിയുന്നതിന് ലിമ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് 07788254892, സെക്രട്ടറി സോജൻ തോമസ് എന്നിവരുമായി ബന്ധപ്പെടുക ഫോൺ 07736352874