അവശ്യസര്‍വീസുകള്‍ക്കടക്കം ഇളവ് നല്‍കിയാകും ലോക്ക്ഡൗണ്‍. ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം നടപടികള്‍ക്ക് ശിപാര്‍ശ ചെയ്തത്. എങ്കിലും സംസ്ഥാനങ്ങളുമായി ആലോചിച്ചശേഷമായിരക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്രസർക്കാർ കൈക്കൊള്ളുക. 15 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ കേരളത്തിലെ പല ജില്ലകളും അടച്ചിടേണ്ടിവരും.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,60,960 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,79,97,267 ആയി. 3293 മരണമാണ് 24 മണിക്കുറിനിടെ ഉണ്ടായത്. പ്രതിദിന മരണസംഖ്യ മൂവായിരം കടക്കുന്നതും ഇതാദ്യം. അകെ മരണ സംഖ്യ രണ്ട് ലക്ഷം കടന്നു. 2,01,187 പേരാണ് മരിച്ചത്. ഇന്നലെ 2,61,162 പേർ രോഗമുക്തി നേടി. നിലവിൽ 1,48, 17,371 പേരാണ് ചികിത്സയിൽ ഉള്ളത്.
Leave a Reply