അ​വ​ശ്യ​സ​ര്‍​വീ​സു​ക​ള്‍​ക്ക​ട​ക്കം ഇ​ള​വ് ന​ല്‍​കി​യാ​കും ലോ​ക്ക്ഡൗ​ണ്‍. ചൊ​വ്വാ​ഴ്ച ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ന​ട​പ​ടി​ക​ള്‍​ക്ക് ശി​പാ​ര്‍​ശ ചെ​യ്ത​ത്. എ​ങ്കി​ലും സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ആ​ലോ​ചി​ച്ച​ശേ​ഷ​മാ​യി​ര​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം കേ​ന്ദ്ര​സ​ർ​ക്കാ​ർ കൈ​ക്കൊ​ള്ളു​ക. 15 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി​യു​ള്ള ജി​ല്ല​ക​ളി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക​യാ​ണെ​ങ്കി​ല്‍ കേ​ര​ള​ത്തി​ലെ പ​ല ജി​ല്ല​ക​ളും അ​ട​ച്ചി​ടേ​ണ്ടി​വ​രും.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,60,960 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,79,97,267 ആയി. 3293 മരണമാണ് 24 മണിക്കുറിനിടെ ഉണ്ടായത്. പ്രതിദിന മരണസംഖ്യ മൂവായിരം കടക്കുന്നതും ഇതാദ്യം. അകെ മരണ സംഖ്യ രണ്ട് ലക്ഷം കടന്നു. 2,01,187 പേരാണ് മരിച്ചത്. ഇന്നലെ 2,61,162 പേർ രോഗമുക്തി നേടി. നിലവിൽ 1,48, 17,371 പേരാണ് ചികിത്സയിൽ ഉള്ളത്.