രജി നന്തികാട്ട്

സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന വയനാട് ജില്ലയില്‍ കാരുണ്യ പ്രവര്‍ത്തനങ്ങളുമായി ലണ്ടന്‍ മലയാള സാഹിത്യവേദി പ്രവര്‍ത്തകര്‍ എത്തുന്നു. പുതുതായി രൂപീകരിച്ച ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ചാരിറ്റി വിഭാഗത്തിന്റെ കണ്‍വീനര്‍ ടോണി ചെറിയാന്റെയും സാമ്പത്തിക വിഭാഗം കണ്‍വീനര്‍ ഷാജന്‍ ജോസഫിന്റയും നേതൃത്വത്തില്‍ ഓഗസ്റ്റ് 7ന് സുല്‍ത്താന്‍ ബത്തേരി ഗവര്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ നടന്നു വരുന്ന സൗജന്യ ഉച്ചഭക്ഷണത്തിന്റെ അമ്പത് ദിവസത്തെ ചിലവിന് വേണ്ട സഹായം നല്‍കി കൊണ്ട് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓഗസ്റ്റ് 8 ന് നൂല്‍പ്പുഴ പഞ്ചായത്തിലെ പണിയ കോളനി കുണ്ടൂരില്‍ എത്തുന്ന സംഘം കേരള ഫോറസ്റ് വൈല്‍ഡ് ലൈഫ് മുത്തങ്ങ റേഞ്ചിന്റെ സഹകരണത്തോടെ കുട്ടികളുടെ വിദ്യാഭാസത്തിന് സഹായങ്ങള്‍ വിതരണം ചെയ്യും. കേരളത്തില്‍ അവശത അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കുക, പാവപ്പെട്ട കുട്ടികളുടെ വിദ്യാഭാസത്തിന് സഹായങ്ങള്‍ നല്‍കുക, സര്‍ക്കാര്‍ സ്‌കൂളുകളില്‍ ലൈബ്രറികളില്‍ പുസ്തകങ്ങള്‍ വിതരണം ചെയ്യുക തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഒരുങ്ങുകയാണ് ലണ്ടന്‍ മലയാള സാഹിത്യവേദി.