ഷിബു മാത്യു

കാരുണ്യത്തിന്റെ ലോകത്തേയ്ക്ക് ഒരു പുതിയ കാല്‍വെയ്പ്പ്… മലയാളം യുകെ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍. അക്ഷരങ്ങളോട് പൊരുതി ജനങ്ങളോടൊപ്പം സഞ്ചരിക്കുന്ന ഞങ്ങള്‍ മലയാളം യുകെ, അവരുടെ പ്രയാസങ്ങളിലും പങ്ക് ചേരുകയാണ്. ജനവികാരത്തിന്റെ സ്പന്ദനങ്ങള്‍ ഞങ്ങള്‍ തൊട്ടറിഞ്ഞു. ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം ഇതാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. നന്മയെ തിന്മയില്‍ നിന്നും ഞങ്ങള്‍ വേര്‍തിരിച്ചപ്പോള്‍ ഞങ്ങളുടെ പ്രിയ വായനക്കാര്‍ ഞങ്ങള്‍ക്കെന്നും വിലപ്പെട്ടതാണെന്ന് ഞങ്ങളറിഞ്ഞു. അര്‍ഹിക്കുന്നവര്‍ക്കൊരാശ്രയമാവുക എന്ന ലക്ഷ്യം മാത്രമേ ഇതിനുള്ളൂ. വായനക്കാര്‍ ഞങ്ങളുടെ ബലവും.

ശനിയാഴ്ച ലെസ്റ്ററില്‍ നടക്കുന്ന മലയാളം യുകെയുടെ രണ്ടാമത് വാര്‍ഷികാഘോഷത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മലയാളം യുകെ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ഒദ്യോഗീക ഉദ്ഘാടനം നിര്‍വ്വഹിക്കും. ഫാ. ചിറമേല്‍ അതിനു സാക്ഷിയാകും.

ചിറമേലച്ചന്‍ സ്‌നേഹം കൊടുക്കുന്ന കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യാ ചാരിറ്റബിള്‍ ട്രസ്റ്റ്. അവിടേയ്ക്കാണ് മലയാളം യുകെയുടെ സഹായഹസ്തം ആദ്യമെത്തുക. ബര്‍മ്മിംഗ്ഹാമിലെ ഹാര്‍ട്ട്‌ലാന്റ് ഹോസ്പിറ്റലിലെ ഡയാലിസിസ് യൂണിറ്റിന്റെ മാനേജര്‍ പ്രിന്‍സ് ജോര്‍ജ്ജും സംഘവും നേതൃത്വം കൊടുത്ത് യുകെയിലെ എന്‍എച്ച്എസ് ഹോസ്പിറ്റലുകളില്‍ നിന്നും പുതിയ യൂണിറ്റുകള്‍ സ്ഥാപിക്കപ്പെടുന്നതിനെ തുടര്‍ന്ന് മാറ്റപ്പെടുന്ന ഡയാലിസിസ് മെഷീനുകള്‍ കേരളത്തില്‍, ചിറമേലച്ചന്റെ ചാരിറ്റബിള്‍ ട്രസ്റ്റില്‍ എത്തിച്ചു കൊടുക്കാന്‍ തീരുമാനിച്ചത് അച്ചനേപ്പോലെ തന്നെ ജീവന്റെ വില അവര്‍ തിരിച്ചറിഞ്ഞതുകൊണ്ടാകണം.

ഇനിയും പത്ത് വര്‍ഷം കൂടിയെങ്കിലും സുഗമമായി പ്രവര്‍ത്തിക്കും എന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പ് നല്‍കുന്ന  മെഷീനുകളാണ് ഇവിടെ നിന്നും ഇന്ത്യയിലേക്ക് എത്തിച്ച് നല്‍കുന്നത് . പ്രിന്‍സ് ജോര്‍ജ്ജും സംഘവും ചെയ്യുന്ന ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് എന്‍എച്ച്എസിന്‍റെ പൂര്‍ണ്ണ പിന്തുണയുണ്ട്. ജര്‍മ്മന്‍ നിര്‍മ്മിതമായ ഈ മെഷീനുകള്‍ക്ക് 15 ലക്ഷത്തോളം രൂപ വില വരും. തുടക്കത്തില്‍ 25 ഡയാലിസിസ് മെഷീനുകളാണ് കേരളത്തിലെത്തിക്കുക. ഇതിന് സമാനമായ മെഷീനുകള്‍ കേരളത്തില്‍ ഉള്ളതുകൊണ്ട് ഇതിന്റെ പ്രവര്‍ത്തനം കാര്യക്ഷമതയുള്ളതാവും എന്നതില്‍ തര്‍ക്കമില്ല. കൂടാതെ കേരളത്തില്‍ ഡയാലിസിസ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവരെ യുകെയിലെത്തിച്ച് കാലോചിതമായ കൂടുതല്‍ ട്രെയിനിംഗ് നല്‍കുവാനും പ്രിന്‍സും കൂട്ടരും ശ്രമിക്കുന്നുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും ഈ മെഷീനുകള്‍ എത്തിക്കുക എന്ന ലക്ഷ്യമാണ് ചിറമേലച്ചനുള്ളത്. ആരോഗ്യ മേഖലയില്‍ ഇതൊരു മാറ്റത്തിന് വലിയ തുടക്കമാകും.

മലയാളം യുകെ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ വഴിയാണ് പ്രിന്‍സ് ജോര്‍ജ്ജും സംഘവും എന്‍എച്ച്എസില്‍ നിന്നും സംഘടിപ്പിക്കുന്ന മെഷീനുകള്‍ കേരളത്തിലെത്തിക്കുന്നത്. മലയാളം യുകെയുടെ പുതിയ ജീവകാരുണ്യ സംരംഭമായ മലയാളം യുകെ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ആയിരിക്കും ഇതിനാവശ്യമായ ഫണ്ട് കണ്ടെത്തുന്നത്. ഇരുപത്തിയഞ്ച് മെഷീനുകളാണ് ഈ മാസം അവസാനത്തോടെ കേരളത്തിലെത്തുന്നത്.

മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റില്‍ അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരിതെളിക്കുമ്പോള്‍ തന്നെ മലയാളം യുകെയുടെ ആദ്യ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് യുകെയില്‍ തുടക്കമാകും. ആതുരസേവന രംഗത്ത് വളരെ വിപുലമായ ചിന്തകളോടെയാണ് മലയാളം യുകെ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ മുന്നോട്ടിറങ്ങുന്നത്. മലയാളം യുകെ ഡയറക്ടര്‍ ആയ ബര്‍മിംഗ്ഹാമില്‍ നിന്നുള്ള ജിമ്മി മൂലംകുന്നേല്‍ ആണ് ഇതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് മുന്‍കൈ എടുത്തിരിക്കുന്നത്.

പൂളില്‍ നിന്നുള്ള ഷാജി തോമസിന്‍റെ നേതൃത്വത്തില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നിന്നുള്ള റോയ് ഫ്രാന്‍സിസ്, വോക്കിംഗില്‍ നിന്നുള്ള ആന്റണി എബ്രഹാം എന്നിവരാണ് മലയാളം യുകെ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍റെ ആദ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ചാരിറ്റി രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇത് കൂടുതല്‍ ട്രസ്റ്റിമാരെ ചേര്‍ത്ത് വിപുലീകരിക്കും

മെയ് പതിമൂന്ന് ശനിയാഴ്ച. മലയാളം യു കെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന് യുകെയുടെ നാനാഭാഗത്തു നിന്നുമായി ഇരുനൂറോളം താരങ്ങള്‍ ആണ് വേദിയില്‍ അണി നിരക്കുന്നത്. ആതിഥേയരായ ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ എത്തിക്കഴിഞ്ഞു. രണ്ടായിരത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന, യുകെ മലയാളികള്‍ കണ്ടതില്‍ വെച്ചേറ്റവും വലിയ ആഘോഷത്തിന് തിരി തെളിയാന്‍ ഇനി ഒരു ദിവസം കൂടി മാത്രം. ഏവരെയും ഞങ്ങള്‍ ലെസ്റ്ററിലേക്ക് സ്വാഗതം ചെയ്യുന്നു.

വേദിയുടെ അഡ്രസ്സ്

Maher Centre,
15 Ravensbridge Dr
Leicester LE4 0BZ

Also Read:

മുരുകാ.. മുരുകാ.. പുലിമുരുകാ.. മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിന് താരത്തിളക്കവുമായി ഫിലിം ഡയറക്ടർ വൈശാഖും കുടുംബവും എത്തും. ലെസ്റ്ററിൽ  ഒരുക്കങ്ങൾ പൂർത്തിയാവുന്നു. മലയാളി സമൂഹം ആവേശത്തിലേക്ക്.

മിസ് മലയാളം യുകെ മത്സരത്തിനായി രാജകുമാരിമാർ ഒരുങ്ങുന്നു.  സ്റ്റേജിലെത്തുന്നവരിൽ ഇരട്ടകളും സഹോദരിമാരും. റാമ്പിൻറെ സൗന്ദര്യത്തെ എതിരേൽക്കാൻ ലെസ്റ്റർ കാത്തിരിക്കുന്നു. സമയ ക്ലിപ്തത പാലിക്കാനുറച്ച് പ്രോഗ്രാം കമ്മിറ്റി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നൃത്തച്ചുവടുകളില്‍ സോനയും, അലീനയും, അനീറ്റയും.. മലയാളം യുകെ അവാര്‍ഡ് നൈറ്റില്‍ ഒരു സാലിസ്ബറി തിളക്കം..

മകളെ നൃത്തം പഠിപ്പിക്കാന്‍ ചിലങ്ക കെട്ടിയ അച്ഛന്‍ മലയാളം യുകെ അവാര്‍ഡ് നൈറ്റില്‍ നൃത്തം ചെയ്യുന്നത് അമ്പതാം വയസ്സില്‍…

ഏഴു സ്വരങ്ങളും പെയ്തിറങ്ങും.. മലയാളം യുകെയുടെ അവാര്‍ഡ് നൈറ്റില്‍ പെയ്യുന്ന സംഗീതത്തില്‍ പ്രണയമുണ്ട്..!!

മലയാളം യു.കെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഫ്രാന്‍സിസ് ജോര്‍ജ്. മലയാളം യുകെയുടെ പ്രവര്‍ത്തനങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തട്ടെയെന്നും മുന്‍ എം.പി.

മലയാളം യു കെ അവാര്‍ഡ് നൈറ്റില്‍ യോര്‍ക്ഷയറിന്റെ സംഗീതവും..

മലയാളം യുകെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് കെ. എം. മാണി സംസാരിക്കുന്നു

മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന്റെ ഒരുക്കങ്ങള്‍ ലെസ്റ്ററില്‍ പുരോഗമിക്കുന്നു… യുകെമലയാളികള്‍ ആവേശത്തില്‍…

മോഡലിംഗ് – ഫാഷൻ രംഗത്തെ നാളെയുടെ രാജകുമാരിമാർ റാമ്പിൻെറ അകമ്പടിയോടെ മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ അണി നിരക്കും. “മിസ് മലയാളം യുകെ – 2017” മത്സരം പ്രഖ്യാപിച്ചു.

സ്റ്റേജിൽ നിറയുന്നത് 200 പ്രതിഭകൾ.. മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിന് ഒരുക്കങ്ങൾ പൂർത്തിയാവുന്നു.. മിസ് മലയാളം യുകെ ഗ്രൂമിങ്ങ് സെഷൻ ഇന്ന്.. കലാ വിരുന്നിലേയ്ക്കുള്ള പ്രവേശനം സൗജന്യം..

മുഖ്യാതിഥി മാർ ജോസഫ് സ്രാമ്പിക്കൽ.. ആതിഥ്യമരുളുന്നത് എല്‍കെസി.. മലയാളം യുകെ ‘എക്സൽ’ അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും മെയ് 13 ന് ലെസ്റ്ററിലെ മെഹർ സെൻററിൽ.

ഒന്നാമതെത്തിയത് ഷെറിൻ ജോസ് ലിങ്കൺ ഷയർ.. പ്രസ്റ്റണിലെ ബീനാ ബിബിൻ രണ്ടാമത്‌.. ബർമ്മിങ്ങാമിന് അഭിമാനമായി ബിജു ജോസഫും.. മലയാളം യുകെ നടത്തിയ ലേഖന മത്സരത്തെ മലയാളികൾ ആവേശത്തോടെ സ്വീകരിച്ചപ്പോൾ ഇവർ വിജയികൾ.

നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവർക്കായി ലേഖന മത്സരം. യുകെയിലെ എല്ലാ മലയാളി അസോസിയേഷനുകൾക്കും ക്ലബ്ബുകൾക്കും വ്യക്തികൾക്കും  മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റിലേക്ക് ക്ഷണം ഉണ്ടാകും.

മലയാളം യുകെയും ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയും ഒരുമിക്കുന്നു. മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും മെയ് 13 ന്. പ്രതിഭാ സംഗമവും കലാവിരുന്നും ലെസ്റ്ററിൽ ആവേശത്തിരയിളക്കും.