അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ ഒാഫിസിൽ ജോലി ചെയ്തിരുന്ന മലയാളിക്ക് രാജകീയ യാത്രയയപ്പ്. നാല് പതിറ്റാണ്ട് സേവനമനുഷ്ഠിച്ച കണ്ണൂർ സ്വദേശി മുഹ്യുദ്ദീനാണ് യു.എ.ഇ രാജകുടുംബം പ്രൗഢമായ യാത്രയയപ്പ് നല്‍കിയത്. അബൂദബി ബഹ്ർ കൊട്ടാരത്തിലാണ് ചടങ്ങ് ഒരുക്കിയത്.
മുഹ്യുദ്ദീനെ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആശ്ലേഷിക്കുന്നതിെൻറയും വികാരഭരിത യാത്രയയപ്പ് നല്കുന്നതിെൻറയും ദൃശ്യങ്ങള്‍ യു.എ.ഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ‘വാം’ പുറത്തുവിട്ടു. ശൈഖ് മുഹമ്മദ് ബിൻ സായിദ് സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലും ഇതിെൻറ ചിത്രങ്ങളും വിഡിയോയും പങ്കുവെച്ചു. സമര്പ്പണത്തിെൻറയും കാര്യക്ഷമതയുടെയും ഉദാഹരണമാണ് മുഹ്യുദ്ദീനെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
മടക്കയാത്ര സുരക്ഷിതമാകെട്ടയെന്നും ജീവിതത്തിൽ കൂടുതൽ വിജയങ്ങളുണ്ടാകെട്ടയെന്നും ശൈഖ് മുഹമ്മദ് ആശംസിച്ചു. നാട്ടിലെ മക്കേളാടും കുടുംബങ്ങളോടും അേന്വഷണമറിയിക്കാനും അദ്ദേഹം മുഹ്യുദ്ദീനോട് പറഞ്ഞു. യു.എ.ഇ അവരുടെ രണ്ടാം രാജ്യമായിരിക്കുമെന്നും അവരെ എല്ലായ്പോഴും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എ.ഇയുടെ വികസനത്തിന് സംഭാവന നൽകിയ സഹോദരങ്ങളിലും സുഹൃത്തുക്കളിലും യു.എ.ഇക്ക് അഭിമാനമുണ്ട്. അവരുടെ പ്രയത്നങ്ങൾക്കും കഠിനാധ്വാനത്തിനും തങ്ങൾ എല്ലാ ആദരവും അഭിനന്ദനവും നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.1978ലാണ് മുഹ്യുദ്ദീൻ കിരീടാവകാശിയുടെ ഒാഫിസ് സംഘത്തിെൻറ ഭാഗമായത്. 40 വര്‍ഷത്തെ നല്ല ഓര്‍മകളുമായാണ് താന്‍ നാട്ടിലേക്ക് മടങ്ങുന്നതെന്ന് മുഹയ്ദ്ദീൻ പറഞ്ഞു. അബൂദബി കിരീടാവകാശിയുടെ ഒാഫിസ് സംഘത്തിെൻറ ഭാഗമായി പ്രവർത്തിക്കാൻ സാധിച്ചതിലെ അഭിമാനവും അദ്ദേഹം പ്രകടിപ്പിച്ചു.അബൂദബി കിരീടാവകാശിയുടെ ദീവാൻ അണ്ടർ സെക്രട്ടറി മുഹമ്മദ് മുബാറക് ആൽ മസ്റൂഇ, അബൂദബി കിരീടാവകാശിയുടെ കാര്യാലയ ഡയറക്ടർ ജനറൽ ജാബിർ മുഹമ്മദ് ഗാനിം ആൽ സുവൈദി തുടങ്ങിവരും ചടങ്ങിൽ പെങ്കടുത്തു.
Leave a Reply