ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് 17 കാരന്‍ പുറത്തേക്ക് ചാടി.  യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തിലാണ് സംഭവം. എമര്‍ജന്‍സി എക്‌സിറ്റിലൂടെ റണ്‍വേയിലേക്കു കൗമാരക്കാരന്‍ ചാടിയത്.

പാനമ സിറ്റിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെത്തിയ കോപ എയര്‍ലൈന്‍സ് 208 എന്ന വിമാനത്തില്‍ നിന്നാണ് അമേരിക്കന്‍ പൗരനായ കൗമാരക്കാരന്‍ ചാടിയത്. ഗേറ്റിലേയ്ക്ക് പോകാന്‍ കാത്തു നില്‍ക്കുന്നതിനിടെ എമര്‍ജന്‍സി വാതില്‍ തുറന്ന് ഇയാള്‍ പുറത്തേക്ക് ചാടുകയായിരുന്നു.  ഇയാള്‍ക്ക് പരുക്കൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാടിയ ഉടന്‍  തന്നെ പോലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു.