ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയേറ്റയാള്‍ ഭാര്യയെ കടിച്ചു കൊല്ലാന്‍ ശ്രമിച്ചു. വിഷമേറ്റ് ഭാര്യയും കൂടി മരിക്കട്ടെ എന്ന് കരുതിയാണ് ശങ്കര്‍ റോയ് എന്നയാള്‍ ഭാര്യയുടെ കൈത്തണ്ടയില്‍ കടിച്ചത്. ബീഹാറിലെ ബിര്‍സിംഗ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. ഉറക്കത്തിനിടെയാണ് ശങ്കര്‍ റോയിക്ക് പാമ്പിന്റെ കടിയേറ്റത്. ഞെട്ടിയുണര്‍ന്ന ഇയാള്‍ തന്നെ കടിച്ചത് പാമ്പാണെന്ന് ഏറെ വൈകിയാണ് മനസിലാക്കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തന്റെ ആരോഗ്യസ്ഥിതി വഷളാകുകയാണെന്ന് മനസിലാക്കിയതും ശങ്കര്‍ തന്റെ ഭാര്യ അമീരി ദേവിയെ അടുത്തേക്ക് വിളിച്ച് അവരുടെ കൈത്തണ്ടയില്‍ കടിച്ചു. താന്‍ ഭാര്യയെ ഏറെ സ്‌നേഹിക്കുന്നുവെന്നും ഒരുമിച്ച് മരിക്കാന്‍ വേണ്ടിയാണ് ഇപ്രകാരം ചെയ്തതെന്നും ശങ്കര്‍ പറഞ്ഞു. തുടര്‍ന്ന് ഇരുവരും അബോധാവസ്ഥയിലായി.പിന്നീട് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ശങ്കറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ അമീരി ദേവിയുടെ ആരോഗ്യനില മെച്ചപ്പെട്ടു.