നടി ആക്രമിക്കപ്പെട്ട സംഭവം കേരളീയ സമൂഹത്തില്‍ വലിയതോതില്‍ ചര്‍ച്ചയാക്കിയതിനു പിന്നില്‍ ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരായിരുന്നു. നടിക്ക് പൂര്‍ണപിന്തുണപ്രഖ്യാപിച്ച് മഞ്ജു നടത്തിയ പോരാട്ടത്തിന്റെ ഫലം കൂടിയായിരുന്നു ദിലീപിന്റെ കൈകളില്‍ വിലങ്ങ് വീഴുന്നതില്‍ നിര്‍ണായകമായത്. ക്രിമിനല്‍ ഗൂഢാലോചനയടക്കം ആദ്യമായി പറഞ്ഞതും മലയാളത്തിന്റെ പ്രിയ നടിയായിരുന്നു.  കേസില്‍ ദിലീപ് ഇരുമ്പഴിക്കുള്ളിലായതോടെ മഞ്ജു ദിലീപ് ബന്ധത്തില്‍ പിറന്ന മകളായ മീനാക്ഷിയുടെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഏവര്‍ക്കും ആശങ്കയുണ്ട്. മീനാക്ഷിയുടെ സംരക്ഷണം വലിയ ചോദ്യം തന്നെയാണ്.ഈ സാഹചര്യത്തിലാണ് നിര്‍ണായക നീക്കവുമായി മഞ്ജു വാര്യര്‍ വീണ്ടും രംഗത്തെത്തിയത്. മകള്‍ മീനാക്ഷിയുടെ സംരക്ഷണമാവശ്യപ്പെട്ട് മഞ്ജു കോടതിയെ സമീപിക്കും. അച്ഛന്‍ ജയിലാലായ സാഹചര്യത്തില്‍ മകളുടെ സംരക്ഷണം അമ്മയുടെ ചുമതലയാണെന്നും താരം ചൂണ്ടികാട്ടുന്നു. എന്തായാലും കേരളം ആകാംഷയോടെ കാത്തിരിക്കുന്ന ഒരു കാര്യമാണ് മഞ്ജുവും മീനാക്ഷിയും തമ്മിലുള്ള സമാഗമം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ