ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തനിക്ക് വിവരങ്ങള്‍ നല്‍കിയത് ആക്രമിക്കപ്പെട്ട നടിയാണെന്ന് മഞ്ജു അന്വേഷണസംഘത്തിന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്.ഇക്കാര്യം ദിലീപ് അറിഞ്ഞതോടെ ‘ആ പൊട്ടിപ്പെണ്ണ് പറയുന്നത് വിശ്വസിക്കരുതെന്ന്’ ദിലീപ് പറഞ്ഞതായും മഞ്ജു അന്വേഷണസംഘത്തിന് മൊഴി നല്‍കി.

ആക്രമിക്കപ്പെട്ട നടിയും താനും അടുത്ത സുഹൃത്തുക്കളാണ്. അതിനാലാണ് ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം വ്യക്തമായതോടെ നടി തന്നെ അറിയിച്ചത്. 2012 മുതല്‍ കാവ്യയുമായി ദിലീപ് അടുപ്പത്തിലാണെന്ന് മനസിലായി എന്നും മഞ്ജുവാര്യര്‍ വ്യക്തമാക്കി. നടി ആക്രമിക്കെപ്പെട്ട സംഭവത്തില്‍ ദിലീപേട്ടന്‍ കുറ്റക്കാരനാകരുതേയെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും മഞ്ജു മൊഴിയില്‍ പറയുന്നു.

ദിലീപ് അറസ്റ്റിലാകുന്നതിന് മുമ്പ് കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് മഞ്ജുവിന്റെ മൊഴി എഡിജിപി ബി. സന്ധ്യ രേഖപ്പെടുത്തിയത്. കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്ള നടി മഞ്ജുവിന് കൈമാറിയെന്ന അറിഞ്ഞതോടെയാണ് ദിലീപിന് വ്യക്തി വൈരാഗ്യം തുടങ്ങിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ദിലീപിന് നടിയോട് പകയ്ക്ക് ഇടയാക്കിയത് കുടുംബബന്ധം തകര്‍ത്തതിനാലാണെന്നാണ് പൊലീസ് കണ്ടെത്തല്‍. ഈ കണ്ടെത്തലിന് ബലമേകുന്ന സാക്ഷി മൊഴിക്ക് വേണ്ടിയാണ് മഞ്ജുവില്‍ നിന്ന് വിവരങ്ങള്‍ തേടിയത്.