ദേശീയ അവാർഡ് വരെ നേടിയതിന് ഒപ്പം പ്രേക്ഷക പ്രശംസയും ഏറ്റ് വാങ്ങിയ ചിത്രമായിരുന്നു മിന്നാമിനുങ്ങ്. സാധാരണക്കാരന്റെ ജീവിതം അതുപോലെ പകർത്തിയ ചിത്രത്തിൽ നടി സുരഭി ലക്ഷ്മി ആയിരുന്നു പ്രധാന വേഷത്തിൽ എത്തിയത്.

എന്നാൽ ഈ ചിത്രത്തിൽ മഞ്ജു വാര്യർക്ക് വെച്ചിരുന്ന വേഷമാണ് സുരഭി ലക്ഷ്മി ചെയ്തത്. ഇപ്പോഴിതാ മിന്നാമിനുങ്ങിൽ മഞ്ജു വാര്യർക്ക് പകരം സുരഭി ലക്ഷ്മി വരാൻ ഇടയായ സാഹചര്യം തുറന്ന് പറയുകയാണ് ചിത്രത്തിന്റെ നിർമ്മാതാവും തിരക്കഥാകൃത്തുമായ മനോജ് രാംസിങ്.

അഭിമുഖത്തിലാാണ് അദ്ദേഹം ഇക്കാര്യങ്ങളെപ്പറ്റി സംസാരിച്ചത്. ഒരു അവാർഡ് ചിത്രം എടുക്കണമെന്ന ആഗ്രഹത്തിന് പിന്നാലെയാണ് മിന്നാമിനുങ്ങ് എന്ന ചിത്രമെടുത്തത്. വളരെ പെട്ടന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു മിന്നാമിനുങ്ങ്.

വെറും 15 ദിവസം കൊണ്ടാണ് സിനിമ ഷൂട്ട് ചെയ്ത് തീർത്തത്. സാധാരണ വീട്ടമ്മയുടെ കഥ പറഞ്ഞ ചിത്രത്തിൽ സുരഭിയാണ് പ്രധാന കഥപാത്രത്തെ അവതരിപ്പിച്ചത്. സിനിമയുടെ കഥ പറഞ്ഞപ്പോൾ സംവിധായകൻ തന്നോട് പറഞ്ഞതാണ് ആ കഥാപാത്രം മഞ്ജു വാര്യരെകൊണ്ട് ചെയ്യിക്കാമെന്ന്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അന്ന് ഞാനാണ് അത് വേണ്ടെന്ന് പറഞ്ഞത്. ഫ്രീ ആയിട്ട് വന്ന് അവർ അഭിനയിച്ചാലോ എന്ന് തമാശ രൂപേണ സംവിധായകൻ പറഞ്ഞപ്പോഴും വേണ്ട എന്ന് താനാണ് പറഞ്ഞത്. ഇനി വെറുതെ വന്നു അഭിനയിക്കാമെന്ന് പറഞ്ഞാലും മഞ്ജുവാര്യർ എന്റെ ചിത്രത്തിൽ വേണ്ട. ഒന്ന് അവരെ കൊണ്ടുവരാനുള്ള പണം ഇല്ല.

വളരെ ചെറിയ ബജറ്റിൽ നിർമ്മിക്കുന്ന ചിത്രമായിരുന്നു മിന്നാമിനുങ്ങ്. രണ്ടാമതായി മഞ്ജു എന്ന കഥാപാത്രത്തെ എല്ലാവർക്കും അറിയുന്നയാളാണ് അവർ അഭിനയിക്കുന്ന രീതി ഭാവങ്ങൾ നമ്മൾ കണ്ടിട്ടുള്ളതുമാണ്. അത് വേണ്ട പകരം പുതിയൊരാൾ വരട്ടേ എന്ന തീരുമാനത്തിലാണ് ആ കഥാപാത്രം സുരഭിയെ കൊണ്ട് ചെയ്യിപ്പിച്ചത്.

അത് വിജയമായി മാറുകയും ചെയ്തു. താൻ ആ കഥയെഴുതിയപ്പോൾ എന്ത് ഫീലാണോ അനുഭവിച്ചത് അത് സുരഭി അഭിനയിച്ചപ്പോഴും ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മിന്നാമിനുങ്ങ് റീലീസായി അധികം വൈകാതെ ഏകദ്ദേശം അതേ കഥയിലിറങ്ങിയ മഞ്ജു വാര്യർ ചിത്രമായിരുന്നു ഉദ്ദാഹരണം സുജാതയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.