സുന്ദരി, സുശീല, സ്ഥിര ജോലിയും വരുമാനവും വേണം, പോരെങ്കില്‍ ഒരേ മതവും ജാതിയും ആവണം. പത്രങ്ങളില്‍ വരുന്ന വരനെയും വധുവിനെയും ആവശ്യപ്പെടുന്ന പരസ്യങ്ങളില്‍ ഇക്കാര്യങ്ങള്‍ കാണാത്തവര്‍ ചുരുക്കമായിരിക്കും. ഇതില്‍ നിന്നും കുറച്ചുകൂടെ വ്യത്യസ്തമായി വന്‍ ഡിമാന്റ് വെച്ച ഒരു ഭാവിവരന്റെ പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

വക്കീലാണ് വരന്‍. യോഗ ചെയ്യുന്ന സുന്ദരനാണ് വരന്‍ എന്ന് പ്രത്യേകം പരസ്യത്തില്‍ പറഞ്ഞിട്ടുമുണ്ട്. പ്രായം 37 വയസ്സ്. പെണ്ണ് കാണാന്‍ സുന്ദരിയായിരിക്കണം മെലിഞ്ഞിരിക്കണം എന്നൊക്കൊണ് പരസ്യത്തില്‍ ആദ്യം പറയുന്നത്. സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ മുഴുകാന്‍ പാടില്ലെന്നാണ് പ്രധാന ഡിമാന്റ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹൈക്കോടതിയിലെ വക്കീല്‍ പണി കൂടാതെ ഗവേഷകന്‍ കൂടിയാണ് ഈ പരസ്യം നല്‍കിയിരിക്കുന്ന വരന്‍. വീട്ടില്‍ അച്ഛനമ്മമാരുമുണ്ട്. ബംഗാളി വക്കീലാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് പരസ്യം നല്‍കിയിരിക്കുന്നത്. ഐ.എ.എസ്. ഓഫീസര്‍ നിതിന്‍ സംഗ്വാന്‍ ആണ് ഈ പരസ്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

പിന്നാലെ സോഷ്യല്‍മീഡിയ ഒന്നടങ്കം പരസ്യം ഏറ്റെടുക്കുകയും ചെയ്തു. രസകരമായ മീമുകളും മറുപടി ട്വീറ്റുകളും എത്തുകയും ചെയ്തു. ഭാവി വധൂവരന്മാരുടെ ശ്രദ്ധയ്ക്ക് എന്ന് പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ ട്വീറ്റ് വൈറലായി മാറിയതോടെ വന്‍ ചര്‍ച്ചകളിലേക്കാണ് എത്തിയത്.