തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർഥിനിയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശിയായ ഏബൽ എന്ന വിദ്യാർഥിയാണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ വിദ്യാർഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച ശേഷമാണ് അറസ്റ്റ്.

സഹപാഠിനിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല രൂപത്തിൽ പ്രചരിപ്പിച്ചെന്നാണ് പരാതി. പ്രതിയുടെ മൊബൈൽ ഫോണിൽ നിരവധി പെൺകുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഉണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇക്കാര്യങ്ങൾ ഉൾപ്പെടെ വിശദമായി അന്വേഷിക്കണമെന്ന ആവശ്യവും പരാതിക്കാർ പൊലീസിന് മുന്നിൽ ഉന്നയിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, പരാതിയിൽ പൊലീസ് നടപടി വൈകിപ്പിക്കുന്നുവെന്നാരോപിച്ച് മെഡിക്കൽ കോളേജ് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയും ഉപരോധ സമരം സംഘടിപ്പിക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് പിന്നീട് ജാമ്യം ലഭിച്ചതായും റിപ്പോർട്ടുണ്ട്.