ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഏതൻസിന് സമീപമുള്ള സിഫ്നോസ് ദ്വീപിൽ സ്വകാര്യ ഹെലികോപ്റ്റർ തകർന്നുവീണ് ബ്രിട്ടീഷ് നവദമ്പതികളും പൈലറ്റും മരിച്ചു. ഹണിമൂൺ ആഘോഷിക്കാനെത്തിയ മേരി എബർട്ട് (30), അലക്സാണ്ടർ ക്രോമി (31) എന്നിവരാണ് മരിച്ചവർ. തിങ്കളാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലാൻഡ് ചെയ്യുന്നതിനുമുമ്പ് ഹെലികോപ്റ്ററിൽ അസാധാരണ ശബ്ദം കേട്ടതായി ദൃക്സാക്ഷികൾ മൊഴി നൽകിയതായി ഗ്രീക്ക് അധികൃതർ അറിയിച്ചു. യന്ത്രത്തകരാറോ എൻജിൻ തകരാറോ അപകടത്തിന് കാരണമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം നഷ്ടപ്പെട്ട് ഹെലികോപ്റ്റർ താഴേക്ക് പതിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

അപകടത്തിൽ മരിച്ച പൈലറ്റ് ജിയോർഗോസ് റൈക്കോസ് (53) മുൻ വ്യോമസേനാ ഉദ്യോഗസ്ഥനും പരിചയസമ്പന്നനായ പൈലറ്റുമായിരുന്നു. സംഭവത്തെ തുടർന്ന് അന്വേഷണം ആരംഭിച്ച ഗ്രീക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി ബെൽ 206 ഹെലികോപ്റ്ററുകളുടെ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ടുകളുണ്ട്.