തന്റെ സ്വകാര്യത ലംഘനത്തിന് ബ്രിട്ടീഷ് പത്രമായ ‘മെയിൽ ഓൺ സൺ‌ഡേ’ക്കെതിരെ മേഗൻ മാർക്കൽ ഫയൽ ചെയ്ത ഹർജിയിൽ മേഗന് അനുകൂലവിധി : അനുമതിയില്ലാതെ കത്ത് പ്രസിദ്ധീകരിച്ചത് തികച്ചും സ്വകാര്യതാ ലംഘനമെന്ന് ജസ്റ്റിസ് വാർബി

തന്റെ സ്വകാര്യത ലംഘനത്തിന് ബ്രിട്ടീഷ് പത്രമായ ‘മെയിൽ ഓൺ സൺ‌ഡേ’ക്കെതിരെ മേഗൻ മാർക്കൽ ഫയൽ ചെയ്ത ഹർജിയിൽ മേഗന് അനുകൂലവിധി : അനുമതിയില്ലാതെ കത്ത് പ്രസിദ്ധീകരിച്ചത് തികച്ചും സ്വകാര്യതാ ലംഘനമെന്ന് ജസ്റ്റിസ് വാർബി
February 12 05:05 2021 Print This Article

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- തന്റെ പിതാവിന് അയച്ച കത്ത് പുറത്തുവിട്ട തന്റെ സ്വകാര്യത ലംഘിച്ചു എന്ന് ആരോപിച്ച് മേഗൻ മാർക്കൽ ബ്രിട്ടീഷ് പത്രമായ ‘മെയിൽ ഓൺ സൺഡേക്കെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മേഗന് അനുകൂലവിധി. 2018 -ൽ തന്റെ വിവാഹത്തിനുശേഷം മേഗൻ പിതാവിന് അയച്ച കത്താണ് അവരുടെ അനുമതിയില്ലാതെ പത്രം പുറത്ത് വിട്ടത്. ഇത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആണെന്ന് മേഗൻ ആരോപിച്ചു. മെയിൽ ഓൺ സൺ‌ഡേയുടെയും, മെയിൽ ഓൺലൈനിന്റെയും പബ്ലിഷറായ അസോസിയേറ്റഡ് ന്യൂസ് പേപ്പഴ്സ് ലിമിറ്റഡിന് എതിരെയാണ് മേഗൻ ഹർജി നൽകിയത്. ഹൈക്കോടതി പുറപ്പെടുവിച്ച വിധി മുഴുവൻ വാദങ്ങളും തെളിവുകളും കേൾക്കാതെയാണെന്നും പത്ര വക്താവ് അറിയിച്ചു.

പത്രത്തിൻെറ അധികൃതർ സ്വകാര്യത ലംഘനം നടത്തിയതിന് ശക്തമായ തെളിവുകൾ ഉണ്ടെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. തികച്ചും സ്വകാര്യമായ ഒരു കത്ത് ആയിരുന്നു ഇത്. മേഗന്റെ അനുമതിയില്ലാതെ കത്ത് പ്രസിദ്ധപ്പെടുത്തിയതിനെതിരെ ഹൈക്കോടതി ശക്തമായി പ്രതികരിച്ചു.ജസ്റ്റിസ് വാർബിയാണ് വിധി പുറപ്പെടുവിച്ചത്.

എന്നാൽ കത്തിലെ വിവരങ്ങൾ പുറത്തുവിടാൻ മേഗൻ അനുമതി നൽകിയതായും വാർത്തകൾ പുറത്ത് വരുന്നുണ്ട്. ഇത് മനപ്പൂർവം ഉണ്ടാക്കിയ ആരോപണം എന്നാണ് പത്രത്തിൻെറ വക്താക്കൾ അവകാശപ്പെടുന്നത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles