ന്യൂസ് ഡെസ്ക് മലയാളം യുകെ

യു.കെയിൽ നിരവധി മലയാളികൾ കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്ന പ്രമുഖ സൈറ്റാണ് ഗ്രൂപ്പോൺ , ഗ്രൂപ്പോണിൻറെ ആപ്പ് മിക്കവരുടെയും മൊബൈലിൽ കാണും . എന്നാൽ ഗ്രൂപ്പോൺ ഉപഭോക്‌താവിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ പിറകിലാണെന്നാണ് കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ് അതോറിറ്റിയുടെ കണ്ടെത്തൽ .

ഗ്രൂപ്പോൺ ഉപഭോക്താവ് റിട്ടേൺ ചെയ്യുന്ന ഉല്പന്നത്തിന് പണം തിരികെ നൽകുകയോ പകരം ഉൽപ്പന്നം നൽകുകയോ ചെയ്യുന്നില്ലന്നതാണ് പ്രധാന പരാതി . പകരം പലപ്പോഴും ഗ്രൂപ്പോണിന്റെ ക്രെഡിറ്റ് വൗച്ചർ ആണ് നൽകുന്നത്. ഇത് ഉപഭോക്താവിന്റെ അവകാശങ്ങളെ ഹനിക്കുന്നതും യുകെയിൽ നിലവിലുള്ള ഉപഭോക്ത നിയമങ്ങൾക്ക് എതിരുമാണ്. എന്തായാലും ഉപഭോക്ത താത്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ കർശനമായ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് കോമ്പറ്റീഷൻ ആന്റ് മാർക്കറ്റ് അതോറിറ്റിയുടെ മുന്നറിയിപ്പ്.