ന്യൂസ് ഡെസ്ക് മലയാളം യുകെ
വെസ്റ്റ് യോർക്ക്ഷയറിൽ 2026 സെപ്റ്റംബർ 20 ഞായറാഴ്ച അരങ്ങേറുന്ന പ്രശസ്ത മെന്റലിസ്റ്റ് ആനന്ദുവിന്റെ “The Secret Letter – Season 2 UK Tour” എന്ന മെഗാ മെന്റലിസം ഷോയുടെ ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം അഡ്വ. ചാണ്ടി ഉമ്മൻ നിർവ്വഹിച്ചു.
WizMagic Entertainment Ltd-ന്റെ നേതൃത്വത്തിൽ LADS Events-ന്റെ സഹകരണത്തോടെ അണിയിച്ചൊരുക്കുന്ന മെഗാ ഷോയുടെ ആദ്യ ടിക്കറ്റ് പുതുപ്പള്ളി എം.എൽ.എ അഡ്വ. ചാണ്ടി ഉമ്മനിൽ നിന്ന്, ചാക്കോ കോട്ടേജസിൻ്റെ ഉടമകളായ ചാക്കോയും ലീനുമോളും ചേർന്ന് ഏറ്റുവാങ്ങി.

രാജ്യത്തിനകത്തും വിദേശത്തുമായി നിരവധി വേദികളിൽ പ്രേക്ഷകശ്രദ്ധ നേടിയ “The Secret Letter”-ന്റെ രണ്ടാം സീസണായ ഈ യു.കെ. ടൂർ, മെന്റലിസത്തിന്റെയും മൈൻഡ് റീഡിംഗിന്റെയും വിസ്മയലോകം പ്രേക്ഷകർക്ക് നേരിട്ട് അനുഭവിക്കാനുള്ള അപൂർവ അവസരമാണ്. അസാധ്യമായി തോന്നുന്ന പ്രകടനങ്ങൾ, മനസ്സുവായന, സൈക്കോളജിക്കൽ ഇല്ല്യൂഷനുകൾ എന്നിവ കോർത്തിണക്കിയ ഈ ഷോ യോർക്ക്ഷയറിലെയും സമീപ പ്രദേശങ്ങളിലെയും മലയാളി പ്രേക്ഷകർക്ക് മറക്കാനാകാത്ത ഒരു സായാഹ്നം സമ്മാനിക്കും. മാഞ്ചസ്റ്റർ, പ്രെസ്റ്റൺ, ന്യൂകാസിൽ ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്നുള്ള പ്രേക്ഷകർക്കും സൗകര്യപ്രദമായി എത്തിച്ചേരാൻ കഴിയുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

ടിക്കറ്റുകൾ £30 മുതൽ ലഭ്യമാണ്. ടിക്കറ്റുകൾ ഓൺലൈനായി wizmagic.co.uk എന്ന വെബ്സൈറ്റിലൂടെയും വാങ്ങാൻ സാധിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
Tom Joseph: 07727 622470
Sojan Mathew: 07860 532396
Jinto Xavier: 07721 688080
Aswin Siby: 07733 593297
മെന്റലിസത്തിന്റെ അത്ഭുതലോകം നേരിട്ട് അനുഭവിക്കാനാഗ്രഹിക്കുന്ന ഏവർക്കും ഈ പരിപാടി വ്യത്യസ്തമായൊരു വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു. മെന്റലിസ്റ്റ് ആനന്ദുവിന്റെ “The Secret Letter – Season 2 UK Tour” യുകെയിൽ അവതരിപ്പിക്കുന്നത് Celebr8 Events ആണ്. വെസ്റ്റ് യോർക്ക്ഷയറിൽ അരങ്ങേറുന്ന ഈ മെഗാ പരിപാടിയിലേക്ക് യോർക്ക്ഷയറിലെയും സമീപ പ്രദേശങ്ങളിലെയും മലയാളി സമൂഹത്തെയും കലാസ്വാദകരെയും സംഘാടകർ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.











Leave a Reply