തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് അംഗീകരിക്കില്ലെന്ന് തമിഴ്നാട് ഊർജമന്ത്രി സി.ടി.ആർ. നിർമൽ കുമാർ വ്യക്തമാക്കി. നിലവിലുള്ള അണക്കെട്ട് സുരക്ഷിതമാണെന്നും ആവശ്യമായ അറ്റകുറ്റപ്പണികളും ബലപ്പെടുത്തൽ നടപടികളും തുടർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ അണക്കെട്ട് എന്ന ആശയം തമിഴ്നാട് ശക്തമായി എതിർക്കുന്ന നിലപാടാണ് വീണ്ടും ആവർത്തിച്ചത്.

മുല്ലപ്പെരിയാറിൽ നിന്ന് ലഭിക്കുന്ന വെള്ളം തമിഴ്നാട്ടിലെ നിരവധി ജില്ലകളുടെ കുടിവെള്ള, ജലസേചന ആവശ്യങ്ങൾക്ക് നിർണായകമാണെന്നും, തമിഴ്നാടിന് കൂടുതൽ വെള്ളം ലഭിക്കുന്ന സാഹചര്യം കേരളത്തിനും വിവിധ മേഖലകളിൽ ഗുണകരമാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇരു സംസ്ഥാനങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിലാണ് വിഷയത്തെ സമീപിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയാണ് പ്രധാന വിഷയമെന്ന നിലപാടിൽ കേരളം ഉറച്ചുനിൽക്കുകയാണ്. “കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും” എന്ന സമീപനത്തിലൂടെയാണ് പ്രശ്നത്തിന് പരിഹാരം കണ്ടെത്തേണ്ടതെന്ന് സംസ്ഥാന സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യം കേരളം മുന്നോട്ടുവയ്ക്കുമ്പോൾ, നിലവിലെ അണക്കെട്ട് സുരക്ഷിതമാണെന്ന വാദത്തിലാണ് തമിഴ്നാട് തുടരുന്നത്.