ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ പ്രമുഖ വാഹന നിർമാതാക്കളായ ജാഗ്വാർ ലാൻഡ് റോവറിൽ (JLR) വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുമെന്ന റിപ്പോർട്ടുകൾക്കിടെ ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് കമ്പനിയുടെ മേധാവികളുമായും യൂണിയൻ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും. ആയിരക്കണക്കിന് ജോലികൾ നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. കമ്പനി ഇതുവരെ കൃത്യമായ എണ്ണം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 4,000 വരെ ജീവനക്കാരെ ഒഴിവാക്കേണ്ടിവരുമെന്നാണ് ദി ടൈംസ് റിപ്പോർട്ട്. സൈബർ ആക്രമണത്തെ തുടർന്ന് മാസത്തിലേറെ ഉൽപാദനം നിലച്ചതും താരിഫ് സമ്മർദവും വിൽപ്പനയിലെ ഇടിവുമാണ് പ്രതിസന്ധിക്ക് കാരണമായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്വമേധയാ വിരമിക്കൽ പദ്ധതി (voluntary redundancy) ആരംഭിച്ചതായി JLR സ്ഥിരീകരിച്ചു. പ്രധാനമായും ഓഫിസ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് ഇത് ബാധിക്കുകയെന്നാണ് സൂചന. നിർബന്ധിത പിരിച്ചുവിടലുകളുടെ സാധ്യതയും കമ്പനി തള്ളിക്കളഞ്ഞിട്ടില്ല. ജോലി നഷ്ടപ്പെടുന്നത് പരമാവധി കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുമെന്ന് റെയ്നോൾഡ്സ് പറഞ്ഞു. അതേസമയം കമ്പനിക്ക് നേരിട്ട് സാമ്പത്തിക രക്ഷാപാക്കേജ് നൽകില്ലെന്നും, എന്നാൽ ഭാവിയിലെ ദീർഘകാല നിക്ഷേപങ്ങൾക്ക് പിന്തുണ നൽകുന്ന കാര്യം പരിഗണിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. JLR-ന്റെ ആസ്ഥാനവും പ്രധാന പ്രവർത്തന കേന്ദ്രങ്ങളും വെസ്റ്റ് മിഡ്‌ലാൻഡ്സിലെ കോവൻട്രിയിലാണ്.

യുകെയിൽ ഏകദേശം 30,000 പേരാണ് JLR-ൽ ജോലി ചെയ്യുന്നത്, വിദേശ പ്ലാന്റുകളിൽ 10,000ത്തോളം ജീവനക്കാരുമുണ്ട്. 2025 സെപ്റ്റംബറിലെ സൈബർ ആക്രമണത്തെ തുടർന്ന് കമ്പനിയുടെ മുഴുവൻ ഉൽപാദനവും ആഴ്ചകളോളം നിലച്ചിരുന്നു. ഇതോടെ ആകെ ഉൽപാദനത്തിൽ 27% ഇടിവുണ്ടാകുകയും ഏകദേശം 1.9 ബില്യൺ പൗണ്ടിന്റെ നഷ്ടം നേരിടുകയും ചെയ്തു. പ്രതിസന്ധി മറികടക്കുന്നതിനായി വരും വർഷങ്ങളിൽ 1.7 ബില്യൺ പൗണ്ട് ചെലവ് കുറയ്ക്കാനുള്ള പദ്ധതിയും JLR നേരത്തെ പ്രഖ്യാപിച്ചിരുന്നു.