കോട്ടയം∙ കോട്ടയം അയർക്കുന്നത്ത് കാണാതായ പുന്നത്തുറ സെന്റ് തോമസ് ചർച്ച് (വെള്ളാപ്പള്ളി പള്ളി) വികാരി ഫാ. ജോർജ് എട്ടുപറയിലിന്റെ (55) മൃതദേഹം കണ്ടെത്തി. എടത്വ സ്വദേശിയാണ്. പള്ളിവക കിണറ്റിൽ‌നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് വൈദികനെ കാണാതായെന്ന വിവരം പൊലീസിനു ലഭിച്ചത്.

വികാരിയുടെ മുറിയുടെ വാതിൽ ചാരിയിട്ട നിലയിലായിരുന്നു. മൊബൈൽ ഫോൺ നിശബ്ദമാക്കി വച്ച നിലയിൽ കണ്ടെത്തിയിരുന്നു. പള്ളിയിലെ സിസിടിവി ക്യാമറകളും ഓഫ് ചെയ്ത നിലയിലാണ്. ഇന്നലെ ഉച്ചയോടെ പള്ളിയിൽ വികാരിയെ കണ്ടവരുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പള്ളിയിൽ അടുത്തിടെ തീപിടിത്തമുണ്ടായി ചില രേഖകൾ കത്തിനശിച്ചിരുന്നു. ഇതേത്തുടർന്ന് വൈദികൻ മാനസിക സമ്മർദത്തിലായിരുന്നാതായും വിവരമുണ്ട്. വിദേശത്തുനിന്ന് വന്ന് ഏതാനും മാസങ്ങൾക്കു മുൻപാണ് പള്ളിയുടെ ചുമതലയേൽക്കുന്നത്.