ഏഴു വർഷത്തിനു ശേഷം രണ്ടാം ഭാഗം ഒരുങ്ങുന്ന ചിത്രമാണ് ദൃശ്യം. ജോർജ്ജുകുട്ടിയായി മോഹൻലാൽ എത്തുന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗത്തിൽ ഒന്നാം ഭാഗത്തിൽ അഭിനയിച്ച ഒട്ടുമിക്ക താരങ്ങളും അണിനിരക്കുന്നുണ്ട്. രണ്ടാം ഭാഗത്തിൽ ചെറിയൊരു ട്വിസ്റ്റ് ഉണ്ടെന്നാണ് ജിത്തു ജോസഫ് പറയുന്നത്. മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍ തുടങ്ങിയവര്‍ക്കൊപ്പം സിദ്ധിഖ്, ആശാ ശരത്ത് തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളായി തിരിച്ചെത്തുന്നു. ദൃശ്യം 2 വിന്റെതായി അടുത്തിടെ പുറത്തിറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
സെറ്റിലെ വിശേഷങ്ങളെല്ലാം താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്കാറുണ്ടായിരുന്നു. അതേസമയം എസ്തർ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയും വൈറലായിരുന്നു. ഷൂട്ടിങ്ങിനിടെ മോഹൻലാൽ തങ്ങൾക്ക് ബിരിയാണി വാങ്ങി തന്നതിന്റെ സന്തോഷമാണ് എസ്തർ സ്റ്റോറിയിലൂടെ പങ്കുവെച്ചത്. ലാലേട്ടന് ഡയറ്റുളള സമയത്തും അദ്ദേഹം ഞങ്ങള്‍ക്ക് ബിരിയാണി കൊണ്ടു തന്നു എന്നാണ് എസ്തര്‍ കുറിച്ചിരിക്കുന്നത്. ഇതിന് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ അദ്ദേഹത്തിന് നന്ദി അറിയിക്കുന്നുമുണ്ട് നടി.
Leave a Reply