ബലാത്സംഗത്തിനിരയായ നടി വിചാരണ കോടതിയിൽ നൽകിയ മൊഴിയിലെ നിർണായക ഭാഗങ്ങൾ പുറത്തുവന്നിട്ടുണ്ട്. 2012 മുതൽ തന്നെ നടൻ ദിലീപ് വിരോധത്തോടെ പെരുമാറിയിരുന്നുവെന്നും, മഞ്ജുവുമായുളള വിവാഹബന്ധം തകർത്തത് താനാണെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നതായും നടി മൊഴിയിൽ വ്യക്തമാക്കുന്നു. 2012 ലെ ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് നേരിട്ട് കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനാണെന്ന് ചോദിച്ചതായും, “തെളിവോടെ മഞ്ജു തന്നെയാണ് വന്നത്” എന്ന് താൻ മറുപടി നൽകിയതായും നടി പറയുന്നു. സ്റ്റേജ് ഷോയുടെ റിഹേഴ്സലിനിടെ ദിലീപ് സംസാരിക്കാതിരുന്നതും, പ്രശ്നം തീർക്കണമെന്ന് സഹപ്രവർത്തകർ പറഞ്ഞതുമായ സംഭവങ്ങളും മൊഴിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
കേസിലെ വിധി നാളെ വരാനിരിക്കെ കൂടുതൽ പ്രധാന വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതിജീവിതയെ ബലാത്സംഗം ചെയ്യാനുള്ള ശ്രമം മുൻപും നടന്നിരുന്നുവെന്നും എന്നാൽ നടപ്പിലായിട്ടില്ലെന്നും മൊഴിയിൽ പറയുന്നു. 2017 ൽ ഗോവയിൽ ഒരു സിനിമയുടെ ഷൂട്ടിംഗിനിടെ അതിക്രമത്തിനുള്ള പദ്ധതി രൂപപ്പെട്ടിരുന്നുവെങ്കിലും അത് നടക്കാനായില്ല. ജനുവരി മൂന്നിന് നടിയെ എയർപോർട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയത് പൾസർ സുനിയാണെന്നും, തുടർന്നുള്ള ദിവസങ്ങളിലുമവൻ നടിയുടെ ഡ്രൈവറായിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ബലാത്സംഗത്തിന് വാഹനം ഒരുക്കുന്നതിന് സുനിൽ സെന്തിൽ കുമാർ എന്നയാളെ സുനി വിളിച്ചതായ വിവരവും വിചാരണയിൽ വെളിപ്പെട്ടു.











Leave a Reply