കൊച്ചി: ഭൂട്ടാനിൽ നിന്നുള്ള ആഡംബര വാഹന കള്ളക്കടത്ത് കേസിൽ നടൻ ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവരുമെന്ന് കസ്റ്റംസ് അറിയിച്ചു. ദുൽഖറിന്റെ പേരിൽ കൂടുതൽ കള്ളക്കടത്ത് വാഹനങ്ങൾ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ വാഹനങ്ങൾ കണ്ടെത്തുന്ന മുറയ്ക്ക് അദ്ദേഹത്തെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം.

‘ഓപ്പറേഷൻ നുംകൂർ’ എന്ന പേരിൽ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച കൊച്ചിയിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ദുൽഖറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ വർഷവും ഈ വർഷവുമായി ദുൽഖറിന്റെ പേരിൽ രജിസ്റ്റർ ചെയ്ത നാല് ആഡംബര എസ്‌യുവികൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. വാഹനങ്ങളുടെ ഉടമസ്ഥാവകാശ രേഖകൾ, ഇന്ത്യയിലെത്തിയ വഴി, നികുതി അടച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയെക്കുറിച്ചാണ് ചോദ്യം ചെയ്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വാഹനങ്ങൾ നിയമാനുസൃതമായാണ് വാങ്ങിയതെന്നും അവ ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലെത്തിച്ചതാണെന്ന് അറിയില്ലായിരുന്നുവെന്നും ദുൽഖർ മൊഴി നൽകിയതായി റിപ്പോർട്ടുണ്ട്. എല്ലാ പണമിടപാടുകളും ബാങ്ക് വഴിയാണെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ ഈ വിശദീകരണം പൂർണമായി വിശ്വസിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതുവരെ നിരവധി വാഹനങ്ങൾ പിടിച്ചെടുത്തിട്ടുള്ള കേസിൽ കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നും കസ്റ്റംസ് അറിയിച്ചു.