ജയേഷ് കൃഷ്ണൻ വി ആർ

ഭൂരിഭാഗം കുട്ടികളും തങ്ങളുടെ കിടക്കയ്ക്കരികിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഉറങ്ങുന്നതെന്ന്പഠന റിപ്പോർട്ട് . കുട്ടികൾക്ക് വളരെ ചെറു പ്രായത്തിൽ തന്നെ മൊബൈൽ ലഭ്യമാണ്. ഏഴ് മുതൽ 16 വയസ്സ് വരെ പ്രായമുള്ളവർ മൊബൈലുകൾക്കായി ചെലവഴിക്കുന്ന ശരാശരി സമയം പ്രതിദിനം മൂന്ന് മണിക്കൂറും 20 മിനിറ്റും ആണ്. കുട്ടികളുടെ ജീവിതത്തിൽ ആധിപത്യം സ്ഥാപിക്കാൻ മൊബൈലുകൾക്ക് കഴിയുമെന്ന് ഗവേഷകൻ സൈമൺ ലെഗെറ്റ് പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഫോണുകൾ എല്ലായ്പ്പോഴും വളരെ അടുത്തായിരിക്കുമ്പോൾ, കുട്ടികൾ അവ എങ്ങനെ ഉപയോഗിക്കുമെന്നതിന് മാതാപിതാക്കൾക്ക് പരിധി ഏർപ്പെടുത്തുന്നത് ബുദ്ധിമുട്ടാണ്.

അഞ്ച് മുതൽ 16 വയസ്സ് വരെ പ്രായമുള്ള 2,200 കുട്ടികളുമായുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ സർവേ, കുട്ടികളുടെ ജീവിതത്തിൽ മൊബൈൽ ഫോണിന്റെ പ്രധാന സ്ഥാനം കാണിക്കുന്നു.
കിടക്കയ്ക്കരികിൽ എല്ലായ്പ്പോഴും ഫോൺ ഉള്ള 57% പേരും ഫോൺ സിഗ്നൽ ഇല്ലാതെ “അസ്വസ്ഥത” തോന്നുന്ന 44% പേരും ഉണ്ട്. എല്ലായ്‌പ്പോഴും തങ്ങളുടെ ഫോൺ അവരുടെ പക്കലുണ്ടെന്നും അത് ഒരിക്കലും ഓഫാക്കില്ലെന്നും പറയുന്ന 42% പേരുണ്ട്. പതിനൊന്ന്‌ വയസ്സുള്ളപ്പോൾ സെക്കൻഡറി സ്കൂളിലേക്ക് എത്തുമ്പോൾ തന്നെ പല കുട്ടികൾക്കും ഫോൺ ലഭിക്കുകയും ചെയ്യുന്നു.

70% കുട്ടികളിലും അവരുടെ ഫോണുകളിൽ ഇന്റർനെറ്റ് സംവിധാനം ഉള്ളതാണ്. യൂട്യൂബ് എല്ലാ ദിവസവും 61% കുട്ടികൾ ഉപയോഗിക്കുന്നു. അതുപോലെതന്നെ ഭൂരിപക്ഷം കുട്ടികളും സ്‌നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം, ടിക് ടോക്കും വാട്‌സ്ആപ്പും തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ വളരെയേറെ സമയം ചിലവഴിക്കുന്നതായി പഠനം കണ്ടെത്തി .

“ഒരു കുട്ടിക്ക് ഒരു മൊബൈൽ ഫോൺ ഉള്ള നിമിഷം, നിങ്ങളുടെ കുട്ടി ഓൺലൈനിൽ എന്താണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കുന്നത് ഒരു വെല്ലുവിളിയാകും”. ഗവേഷണ ഡയറക്ടർ മിസ്റ്റർ ലെഗെറ്റ് പറഞ്ഞു