വിവാഹിതനായ ശേഷം നാല് ദിവസം മുൻപ് നാട്ടിൽ നിന്ന് തിരിച്ചെത്തിയ നവവരൻ അൽ‌ഐനിൽ വൈദ്യുതാഘാതമേറ്റു മരിച്ചു. മലപ്പുറം കോട്ടയ്ക്കൽ പുത്തനത്താണി അതിരുമട ചക്കാലക്കുന്ന് വീട്ടിൽ അബ്ദുറഹ്മാന്റെ മകൻ മുഹമ്മദ് അലി(26)യാണ് മരിച്ചത്.

ഇന്നലെ രാവിലെ പതിനൊന്നോടെ അൽ‌ഐൻ അബുദാബി റോഡ് മഖാമയിലെ താമസ സ്ഥലത്തായിരുന്നു സംഭവം. ഡ്രൈവറായ മുഹമ്മദ് അലി കുളിക്കാൻ വേണ്ടി കുളിമുറിയിൽ കയറി. ഏറെനേരം കഴിഞ്ഞിട്ടും അലി പുറത്ത് വരാത്തതിനെ തുടർന്ന് കൂടെ താമസിക്കുന്നവർ വാതിൽ തള്ളിത്തുറന്ന് നോക്കിയപ്പോൾ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്നാണ് പൊലീസ് റിപ്പോർട്ട്. താമസിക്കുന്ന മുറിക്ക് പുറത്ത് ഇലക്ട്രിക്കല്‍ ജോലി നടന്നിരുന്നു. ജൂലൈ നാലിനായിരുന്നു മുഹമ്മദ് അലിയുടെ വിവാഹം. ഒരു മാസം തികയുന്നതിന് മുൻപേ 29ന് അൽ‌ഐനിലേയ്ക്ക് തിരിച്ചുവരികയും ചെയ്തു.

നേരത്തെ ഖത്തറിലും ജോലി ചെയ്തിരുന്ന മുഹമ്മദ് അലി മൂന്ന് വർഷം മുൻപാണ് യുഎഇയിലെത്തിയത്. അൽ‌ഐൻ ജിമി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് കൂടെ ജോലി ചെയ്യുന്ന അഷ്റഫ് ചങ്ങരംകുളം പറഞ്ഞു