നടി നഗ്മയോടൊപ്പം അമേരിക്കയില്‍ ഷോയ്ക്ക് പോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് മുകേഷ്. ‘നിറം’ സിനിമയിലെ ‘ശുക്രിയ’ എന്ന ഗാനത്തിന് മുകേഷിനൊപ്പം നഗ്മയും നൃത്തം ചെയ്തിരുന്നു. നൃത്തത്തിന്റെ അവസാനം തന്നെ കെട്ടിപ്പിടിക്കണം എന്ന് നഗ്മയെ പറഞ്ഞ് പറ്റിച്ച് കെട്ടിപ്പിടിച്ചതിനെ കുറിച്ചും അത് നടി എല്ലാവര്‍ക്കും മുന്നില്‍ പറഞ്ഞതിനെ കുറിച്ചുമാണ് മുകേഷ് പറയുന്നത്.

മുകേഷിന്റെ വാക്കുകള്‍:

ഭാഗ്യവശാല്‍ ‘നിറം’ സിനിമയിലെ ‘ശുക്രിയ’ എന്ന പാട്ട് നീയും നഗ്മയും കൂടി ചെയ്യെന്ന് പ്രിയന്‍ പറഞ്ഞു. പക്ഷെ നല്ല പോലെ ചെയ്യണമെന്ന് പറഞ്ഞു. ഞാന്‍ പ്രിയനോട് നന്ദി പറഞ്ഞു. കലാമാസ്റ്റര്‍ ആണ് ഡാന്‍സ് മാസ്റ്റര്‍. ഡാന്‍സിന്റെ അവസാനം ഞാനും നഗ്മയും കെട്ടിപ്പിടിച്ച് സ്റ്റേജിലെ ലൈറ്റ് പതിയെ അണയുന്നതാണ്. അത് പഴഞ്ചന്‍ സ്‌റ്റൈല്‍ ആണെന്ന് പറഞ്ഞ് ഒരുപാട് പേര്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായി. ഞാന്‍ അതിന് വേണ്ടി വാശിപിടിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഞാന്‍ നഗ്മയുടെ അടുത്ത് പോയി. പ്രിയന് പറയാന്‍ ബുദ്ധിമുട്ടുണ്ട്. ഡാന്‍സിലെ അവസാന ഭാഗത്തെ കെട്ടിപ്പിടുത്തം ഒന്നു കൂടി നന്നാക്കണം എന്ന് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. ഉറപ്പായും എന്ന് നഗ്മ പറഞ്ഞു. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ നഗ്മ വിളിച്ചു, ഞാന്‍ നന്നായി കെട്ടിപ്പിടിച്ചില്ലേ എന്ന് ചോദിച്ചു. നന്നായിട്ടുണ്ട്, പക്ഷെ പെര്‍ഫക്ഷന്റെ ആളാണ് പ്രിയന്‍ കുറച്ചു കൂടി നന്നാക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞു. അടുത്ത ഷോയില്‍ എന്നെ ശ്വാസം മുട്ടിക്കുന്നത് പോലെ കെട്ടിപ്പിടിച്ചു.

ഫൈനല്‍ ഷോയ്ക്ക് ഈ ടെമ്പോ കീപ് ചെയ്താല്‍ മതി, ലൈറ്റ് മുഴുവന്‍ അണയുന്നത് വരെ കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞു. നഗ്മ ഓക്കെ പറഞ്ഞു. അന്ന് മറ്റാരും ഇതറിഞ്ഞില്ല. അവസാന ഷോ ഗംഭീരമായി. ന്യൂയോര്‍ക്കില്‍ നിന്നും ഞങ്ങളെല്ലാവരും താമസിക്കുന്ന ന്യൂജേഴ്‌സിയിലേക്ക് ബസ് കയറി. ഷോയുടെ അനുഭവങ്ങള്‍ ഓരോ ആള്‍ക്കാരും പറയാന്‍ തുടങ്ങി. അങ്ങനെ നഗ്മയുടെ അടുത്ത് മൈക്ക് എത്തി. ‘എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഷോ ആയിരിക്കും ഇത്. മറക്കാത്തത് എന്തെന്നാല്‍ പെര്‍ഫോമന്‍സ് കൊണ്ടല്ല.’

‘ഇതിന്റെ പിന്നില്‍ ഞാന്‍ ഇത്രയും രസിച്ച സന്തോഷിച്ച ദിവസങ്ങള്‍ ഉണ്ടായിട്ടില്ല. എനിക്ക് കുസൃതികള്‍ ഭയങ്കര ഇഷ്ടമാണ്. പ്രിയന്‍ കെട്ടിപ്പിടുത്തം പോരാ എന്ന് പറയുന്നെന്ന് മുകേഷ് വെറുതെ പറയുന്നതാണെന്ന് എനിക്ക് ആദ്യമേ അറിയാമായിരുന്നു. പക്ഷെ ഞാന്‍ ആ കുസൃതി ആസ്വദിച്ചു. അവസാനത്തെ കെട്ടിപ്പിടുത്തത്തില്‍ ഇദ്ദേഹം എന്നെ വിടുന്നില്ല. ചെവിയില്‍ പറയുകയാണ് പ്രിയന്‍ വില്‍ ഹിറ്റ് മി എന്ന്’ ആളിറങ്ങാനുണ്ടെന്ന് ഞാന്‍ പറഞ്ഞു. ഇറക്കെടാ നിന്നെ എന്ന് പറഞ്ഞ് എല്ലാവരും ചിരിച്ചു കൊണ്ട് തന്നെ കൈകാര്യം ചെയ്തു.