ഇന്തൊനീഷ്യയെ നടുക്കി ലോംബോക് ദ്വീപില്‍ ഭൂകമ്പം. റിക്ടർ സ്കെയിലിൽ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനുപിന്നാലെ സൂനാമി മുന്നറിയിപ്പും നല്‍കി. ജനങ്ങളോട് സമുദ്രപ്രദേശങ്ങളിൽ നിന്ന് പരമാവധി അകന്നു നിൽക്കാനും അധികൃതർ നിർദേശം നൽകി.

ലോംബോക്കിലെ പ്രധാന നഗരമായ മതറാമിലെ കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ ശക്തമായി കുലുങ്ങി. ഭൂമിക്കടയില്‍ 10 കിലോമീറ്ററോളം ഉള്ളിലാണ് ഭൂകമ്പത്തിന്‍റെ ഉറവിടം. ജൂലൈ 29ന് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായ ഇന്തോനീഷ്യയില്‍ 17പേര്‍ മരിച്ചിരുന്നു. സുമാത്രയിൽ 2004 ൽ ഉണ്ടായ സൂനാമിയിൽ വിവിധ രാജ്യങ്ങളിലെ രണ്ടേകാല്‍ ലക്ഷം പേർക്ക് ജീവൻ നഷ്ടമായിരുന്നു.