ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: കാമുകിക്കും സുഹൃത്തുകൾക്കും ഒപ്പമുള്ള രാത്രി സഞ്ചാരത്തിനിടെ തേംസ് നദിയിലേക്ക് വീണ് 21കാരനായ ഓസ്ട്രേലിയൻ വിദ്യാർഥി മരിച്ചു. ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ നിയമ-ബിസിനസ് വിദ്യാർഥിയായ ഫ്ലെച്ചർ ബീസ്ലിയാണ് മരിച്ചത്. ജൂൺ 25 പുലർച്ചെ ലണ്ടനിലെ വിക്ടോറിയ എംബാങ്ക്മെന്റ് പ്രദേശത്താണ് സംഭവം നടന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാർലമെന്റ് മന്ദിരത്തിനും ബ്ലാക്ക്ഫ്രയേഴ്സ് പാലത്തിനും ഇടയിലുള്ള നദീതീര നടപ്പാതയിൽ സുഹൃത്തുക്കളോടും കാമുകിയോടും ഒപ്പമുണ്ടായിരുന്ന ഫ്ലെച്ചർ ഉയരത്തിൽ നിന്ന് നദിയിലേക്ക് വീണതായാണ് റിപ്പോർട്ട്. വിവരം ലഭിച്ചതിന് തുടർന്നെത്തിയ രക്ഷാപ്രവർത്തകരും പാരാമെഡിക്കുകളും ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്തുവച്ച് തന്നെ മരണം സ്ഥിരീകരിച്ചു. മരണത്തിന്റെ സാഹചര്യങ്ങൾ ലണ്ടൻ കൊറോണർ അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.

മകന്റെ മരണത്തിന് പിന്നിലെ യഥാർഥ സാഹചര്യങ്ങളെ കുറിച്ച് വ്യക്തത വേണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. ഫ്ലെച്ചറുടെ പിതാവ് മാറ്റ് ബീസ്ലി ലണ്ടനിലെത്തി മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അന്വേഷണം തുടരുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനുമായി ഫണ്ട് സമാഹരണവും ആരംഭിച്ചിട്ടുണ്ട്. സ്നേഹവും കരുതലും നിറഞ്ഞ യുവാവായിരുന്നു ഫ്ലെച്ചറെന്ന് മാതാപിതാക്കൾ അനുസ്മരിച്ചു.