നിയന്ത്രണം നഷ്ടപ്പെട്ട് നിലത്തിറക്കിയ വിമാനം കത്തിയമര്‍ന്നു. മെക്‌സിക്കോയിലെ ദുരങ്കോയിലാണ് 103 യാത്രക്കാരുമായി പോയ വിമാനമാണ് അപകടത്തില്‍ പെട്ടത്. യാത്രക്കാരെല്ലാം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. 97 യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് നിസാരമാണെങ്കിലും പൈലറ്റിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.

ഗുവാഡലുപെ വിക്ടോറിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മെക്സിക്കോ സിറ്റിയിലേക്കു പോയ എംബ്രെയര്‍ ജെറ്റ് വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനം പറന്നുയര്‍ന്ന ഉടന്‍ ശക്തമായ കാറ്റില്‍പെട്ട് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കനത്ത കാറ്റിനൊപ്പം ആലിപ്പഴ വീഴ്ചയും ഉണ്ടായിരുന്നെന്നാണ് അധികൃതര്‍ പറയുന്നത്. തുടര്‍ന്ന് വിക്ടോറിയ വിമാനത്താവളത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ വിമാനം അടിയന്തരമായി നിലത്തിറക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിലത്തിറക്കിയ ഉടനെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. യാത്രക്കാരില്‍ മിക്കവരും കത്തിക്കൊണ്ടിരിക്കുന്ന വിമാനത്തില്‍ നിന്നും സ്വന്തമായി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. വിമാനം മുഴുവനായും കത്തിയമര്‍ന്നു.