നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. 5 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ മൂന്ന് മണിയോടെയാണ് പൂര്‍ത്തിയായത്. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ നാദിര്‍ഷ താനും ദിലീപും നിരപരാധികളാണെന്ന് പ്രതികരിച്ചു. പള്‍സര്‍ സുനിയുമായി പരിചയമില്ലെന്നും നാദിര്‍ഷ പറഞ്ഞു.

അറസ്റ്റ് ചെയ്യാത്തതും പ്രതിചേര്‍ക്കാത്തതും താന്‍ നിരപരാധിയാണെന്ന് പൊലീസിന് ബോധ്യമുള്ളതിനാലെന്നും പ്രതികരിച്ചു. അതേസമയം തെളിവുകള്‍ സത്യം പറയുമെന്ന് പൊലീസ് വ്യക്തമാക്കി. രാവിലെ ആലുവ പൊലീസ് ക്ലബില്‍ ഹാജരായാണ് നാദിര്‍ഷ ചോദ്യം ചെയ്യലിന് വിധേയനായത്. ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.