ത​ന്‍റെ പേ​രി​ൽ വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്ന​തി​നെ​തി​രേ ന​ടി ന​മി​താ പ്ര​മോ​ദ് രം​ഗ​ത്ത്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന ഒ​രു അ​ക്കൗ​ണ്ടും ത​നി​ക്കി​ല്ലെ​ന്നും സ​ങ്ക​ൽ​പ്പ​ത്തി​ൽ വാ​ർ​ത്ത​ക​ൾ മെ​ന​യു​ന്ന​വ​ർ അ​തി​ന് ഇ​ര​ക​ളാ​വു​ന്ന​വ​രു​ടെ മ​നോ​വി​ഷ​മം കൂ​ടി മ​ന​സി​ലാ​ക്ക​ണ​മെ​ന്നും ന​ടി പ​റ​ഞ്ഞു.

ഫേ​സ്ബു​ക്കി​ൽ എ​ഴു​തി​യ കു​റി​പ്പി​ലാ​ണ് ന​ടി നി​ല​പാ​ട് അ​റി​യി​ച്ച​ത്. സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ഗോസിപ്പുകൾക്ക് ഇരയാകുന്നത് പുതിയ സംഭവമല്ലെന്നും എന്നാൽ എല്ലാ പരിധികളും ലംഘിക്കുന്ന തരത്തിൽ ചില വാർത്തകൾ വരുന്നത് കൊണ്ടാണ് താൻ ഈ കുറിപ്പ് എഴുതുന്നതെന്നും നമിത പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തെങ്കാശിയിൽ മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തമിഴ് റീമേക്കിൽ അഭിനയിക്കുകയാണ് താനെന്നും അന്വേഷണത്തിന്‍റെ പരിധിയിൽ വരുന്ന ഒരു അക്കൗണ്ടും തനിക്കില്ലെന്നും നമിത പറഞ്ഞു. സങ്കൽപ്പത്തിൽ വാർത്തകൾ മെനയുന്നവർ അതിന് ഇരകളാവുന്നവരുടെ മനോവിഷമം കൂടി അറിഞ്ഞിരുന്നെങ്കിൽ എന്ന് താൻ ആശിക്കുകയാണെന്നും നമിത കൂട്ടിച്ചേർത്തു.

നേ​ര​ത്തെ, ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദി​ലീ​പി​ന്‍റെ സു​ഹൃ​ത്താ​യ യു​വ​ന​ടി​യെ ഉ​ട​ൻ ചോ​ദ്യം ചെ​യ്യു​മെ​ന്ന് ചി​ല ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട ശേ​ഷം ഈ ​ന​ടി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് വ​ൻ തു​ക എ​ത്തി​യി​രു​ന്നെ​ന്നും ദി​ലീ​പി​ന്‍റെ ബി​നാ​മി അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് ന​ടി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണ​മ​യ​ച്ച​തെ​ന്നു​മാ​യി​രു​ന്നു വാ​ർ​ത്ത. ദി​ലീ​പി​ന്‍റെ അ​റ​സ്റ്റി​നെ തു​ട​ർ​ന്ന് ചി​ത്രീ​ക​ര​ണം പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി​യ ര​ണ്ടു ചി​ത്ര​ങ്ങ​ളി​ലും ഈ ​ന​ടി വേ​ഷ​മി​ട്ടെ​ന്നും മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ന​മി​ത പ്ര​മോ​ദ് വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.