അയ്യപ്പനും കോശിയിലെ ‘കളക്കാത്ത സന്ദന’ എന്ന ഗാനത്തിലൂടെയാണ് അട്ടപ്പാടി നക്കുപതി ഊരിലെ നഞ്ചിയമ്മ ഇന്ത്യയിലെ മികച്ച ഗായികയായത്. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി രാജ്യത്തിന്റെ ഒന്നടങ്കം അഭിനന്ദവും ഏറ്റുവാങ്ങി.
എന്നാല്‍ ഏറെക്കാലമായി അടച്ചുറപ്പില്ലാത്ത ഒരു വീട്ടിലാണ് നഞ്ചിയമ്മ താമസിച്ചിരുന്നത്. തനിക്ക് ലഭിച്ച അവാര്‍ഡുകള്‍ പോലും സൂക്ഷിക്കാന്‍ ഇടമില്ലാതെ വീട്ടില്‍ കൂട്ടിയിട്ടിരിക്കുന്ന നഞ്ചിയമ്മയുടെ ദയനീയ അവസ്ഥ കണ്ടറിഞ്ഞ ഫിലോകാലിയ സന്നദ്ധസംഘടനയാണ് നഞ്ചിയമ്മയ്ക്ക് സ്വപ്നഭവനം പണിതുനല്‍കിയിരിക്കുകയാണ്. മൂന്ന് മാസം മുന്‍പ് തറക്കല്ലിട്ട വീടിന്റെ പണി പൂര്‍ത്തിയായി കഴിഞ്ഞ ദിവസം നഞ്ചിയമ്മ താമസമായി.
പുറംലോകവുമായി ബന്ധങ്ങള്‍ ഒന്നുമില്ലാതെ പ്രാരാബ്ധങ്ങളുമായി ഒതുങ്ങിജീവിച്ച നഞ്ചിയമ്മയ്ക്ക് തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങള്‍ സ്വപ്നംപോലും കാണാന്‍ കഴിയുന്നതായിരുന്നില്ല. ഇന്നവരെ ആളുകള്‍ തിരിച്ചറിയുന്നു, സ്വീകരണങ്ങള്‍ നല്‍കുന്നു. അടുത്തിടെ അവര്‍ ആദ്യമായി വിമാനത്തില്‍ കയറിയതും വിദേശയാത്ര നടത്തിയതുമൊക്കെ വാര്‍ത്തയായിരുന്നു.
Leave a Reply