മോ​​​​സ്കോ: ജ​​​​യി​​​​ലി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന പ്ര​​​​തി​​​​പ​​​​ക്ഷ​​നേ​​​​താ​​​​വ് അ​​​​ല​​​​ക്സി ന​​​​വ​​​​ൽ​​​​നി​​​​യു​​​​ടെ അ​​​​നു​​​​യാ​​​​യി​​​​ക​​​​ൾ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ര​​​​ണ്ടാം ഞാ​​​​യ​​​​റാ​​​​ഴ്ച​​​​യും റ​​​​ഷ്യ​​​​യി​​​​ലു​​​​ട​​​​നീ​​​​ളം പ്ര​​​​തി​​​​ഷേ​​​​ധ​​​​മാ​​​​ർ​​​​ച്ചു​​​​ക​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു. 3,000 പേ​​​​രെ പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ എ​​​​ടു​​​​ത്ത​​​​താ​​​​യി ചി​​​​ല നി​​​​രീ​​​​ക്ഷ​​​​ണ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

വി​​​​ഷ​​​​പ്ര​​​​യോ​​​​ഗ​​​​മേ​​​​റ്റ ന​​​​വ​​​​ൽ​​​​നി ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ ചി​​​​കി​​​​ത്സ​​​​യി​​​​ലൂ​​​​ടെ സു​​​​ഖം​​​​പ്രാ​​​​പി​​​​ച്ച് മ​​​​ട​​​​ങ്ങി​​​​വ​​​​ന്ന​​​​യു​​​​ട​​​​ൻ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത് ജ​​​​യി​​​​ലി​​​​ൽ അ​​​​ട​​​​ച്ച​​​​തി​​​​നെ​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. മു​​​​ന്പൊ​​​​രു കേ​​​​സി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു ല​​​​ഭി​​​​ച്ച ജ​​​​യി​​​​ൽ ശി​​​​ക്ഷ സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്തി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ പ​​​​തി​​​​വാ​​​​യി പോ​​​​ലീ​​​​സി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന വ്യ​​​​വ​​​​സ്ഥ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ജ​​​​ർ​​​​മ​​​​നി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന കാ​​​​ല​​​​ത്ത് വ്യ​​​​വ​​​​സ്ഥ ലം​​​​ഘി​​​​ച്ചു എ​​​​ന്നാ​​​​രോ​​​​പി​​​​ച്ചാ​​​​ണു വീ​​​​ണ്ടും ജ​​​​യി​​​​ലി​​​​ൽ അ​​​​ട​​​​ച്ച​​​​ത്.

  വൈകീട്ട് എല്ലാവരുമായി കുശലം പറഞ്ഞിരുന്ന ഭർത്താവ്...  നേഴ്സായ ഭാര്യ നൈറ്റ് ഡ്യൂട്ടിക്ക് ഇറങ്ങാൻ തുടങ്ങവേ യാത്ര പറയുവാൻ മുറിയിലേക്ക് കടന്നുചെന്ന റിനിയുടെ കണ്ണിൽ പെട്ടത് അബോധാവസ്ഥയിൽ കിടക്കുന്ന തന്റെ പ്രിയതമനെ... പരിശ്രമങ്ങൾ പാഴായപ്പോൾ അണഞ്ഞത്  യുകെ മലയാളി കുടുംബത്തിന്റെ വെളിച്ചം... 

ക​​​​ഴി​​​​ഞ്ഞ ഞാ​​​​യ​​​​റാ​​​​ഴ്ച​​​​ത്തെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത നാ​​​​ലാ​​​​യി​​​​രം പേ​​​​രെ പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ എ​​​​ടു​​​​ത്തി​​​​രു​​​​ന്നു. ന​​​​വ​​​​ൽ​​​​നി​​​​യു​​​​ടെ ഒ​​​​ട്ട​​​​ന​​​​വ​​​​ധി അ​​​​ടു​​​​ത്ത അ​​​​നു​​​​യാ​​​​യി​​​​ക​​​​ൾ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലോ വീ​​​​ട്ടു​​​​ത​​​​ട​​​​ങ്ക​​​​ലി​​​​ലോ ആ​​​​ണ്.

മോ​​​​സ്കോ, സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബെ​​​​ർ​​​​ഗ്, നോ​​​​വ​​​​സി​​​​ബി​​​​ർ​​​​സ്ക്, താ​​​​പ​​​​നി​​​​ല മൈ​​​​ന​​​​സ് 40 ഡി​​​​ഗ്രി​​​​യു​​​​ള്ള യാ​​​​ക്കു​​​​റ്റ്സ്ക്, ഓം​​​​സ്ക്, യെ​​​​ക്കാ​​​​ത്ത​​​​രീ​​​​ൻ​​​​ബെ​​​​ർ​​​​ഗ് മു​​​​ത​​​​ലാ​​​​യ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ന്ന​​​​ലെ ആ​​​​യി​​​​ര​​​​ങ്ങ​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്ത റാ​​​​ലി ന​​​​ട​​​​ന്നു. പു​​​​ടി​​​​ൻ മോ​​​​ഷ്‌​​​​ടാ​​​​വാ​​​​ണ്, സ്വാ​​​​ത​​​​ന്ത്ര്യം വേ​​​​ണം തു​​​​ട​​​​ങ്ങി​​​​യ മു​​​​ദ്രാ​​​​വാ​​​​ക്യ​​​​ങ്ങ​​​​ൾ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ മു​​​​ഴ​​​​ക്കി.  മോ​​​​സ്കോ​​​​യി​​​​ൽ 140 പേ​​​​രെ​​​​യാ​​​​ണ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ എ​​​​ടു​​​​ത്ത​​​​ത്. മോ​​​​സ്കോ​​​​യി​​​​ലെ ജ​​​​യി​​​​ലു​​​​ക​​​​ൾ ന​​​​വ​​​​ൽ​​​​നി​​​​യു​​​​ടെ അ​​​​നു​​​​യാ​​​​യി​​​​ക​​​​ളെ​​​​ക്കൊ​​​​ണ്ടു നി​​​​റ​​​​ഞ്ഞ​​​​തി​​​​നാ​​​​ൽ പോ​​​​ലീ​​​​സ് മ​​​​റ്റു സ്ഥ​​​​ല​​​​ങ്ങ​​​​ൾ അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്.