നടന്‍ സല്‍മാന്‍ ഖാന്റെ പിതാവും പ്രമുഖ തിരക്കഥാകൃത്തുമായ സലീം ഖാന്റെയും ഭാര്യ ഹെലന്റെയും പ്രണയകഥ അടുത്തിടെ വൈറലായിരുന്നു. സലീമിന്റേത് രണ്ടാം വിവാഹമായിരുന്നെങ്കിലും ഹെലനുമായി വലിയ സ്‌നേഹത്തിലും സന്തോഷത്തിലുമായി കഴിയുകയാണ്. എന്നാല്‍ മക്കളുടെ കാര്യത്തില്‍ പ്രണയബന്ധങ്ങള്‍ക്ക് വലിയ ആയൂസില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുകയാണ്.

മൂത്തമകന്‍ സല്‍മാന്‍ ഖാന്‍ ഇനിയും വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഒരുപാട് പ്രണയബന്ധങ്ങളുണ്ടായിരുന്നു. ഐശ്വര്യ റായി മുതല്‍ കത്രീന കൈഫ് വരെയുള്ള നടിമാരുമായി സല്‍മാന്‍ ഇഷ്ടത്തിലായിരുന്നു. അതുപോലെ സഹോദരന്‍ അര്‍ബാസ് ഖാന്‍ ഭാര്യ മലൈക അറോറയുമായി വേര്‍പിരിഞ്ഞിട്ട് വര്‍ഷങ്ങളായി. പത്തൊന്‍പത് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതമാണ് ഇരുവരും ഉപേക്ഷിച്ചത്.

ഇപ്പോഴിതാ വീണ്ടും ഖാന്‍ കുടുംബത്തില്‍ മറ്റൊരു വേര്‍പിരിയല്‍ കൂടി ഉണ്ടായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്. സല്‍മാന്റെ ഇളയസഹോദരന്‍ സൊഹെയില്‍ ഖാനും ഭാര്യ സീമ ഖാനും തമ്മിലുള്ള ദാമ്പത്യ ജീവിതത്തിലും പ്രശ്‌നങ്ങളുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്. ഒരു പ്രമുഖ ഷോ യില്‍ പങ്കെടുക്കവേയാണ് സെഹേയിലിന്റെയും സീമയുടെയും ജീവിതത്തിലെ പ്രശ്‌നങ്ങളെ കുറിച്ചുള്ള ആദ്യ സൂചന പാപ്പരാസികള്‍ കണ്ടുപിടിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാത്രമല്ല മകന്‍ നിര്‍വാന്‍ ഖാന്‍ തിരികെ വന്നതിന് ശേഷം തന്നോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനാണ് സീമ ആവശ്യപ്പെട്ടത്. കഴിഞ്ഞ കുറച്ച് കാലമായി ഇരുവരും താമസിക്കുന്നത് ഒന്നിച്ചല്ലെന്നും താരദമ്പതിമാരുടെ ജീവിതത്തില്‍ ചില പൊരുത്തക്കേടുകള്‍ തുടങ്ങിയെന്ന തരത്തില്‍ വ്യാപകമായ വാര്‍ത്തകള്‍ വരികയാണ്. എന്നാല്‍ വെറും ഗോസിപ്പുകള്‍ മാത്രമാണിതെന്നും ചിലര്‍ പറയുന്നു.

1998 ലാണ് സൊഹോയില്‍ ഖാനും സീമ സച്ചിദേവും തമ്മില്‍ വിവാഹിതരാവുന്നത്. 22 വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതത്തില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പുതിയതായി സംഭവിച്ച കാര്യങ്ങളിലെ വസ്തുത അന്വേഷിക്കുകയാണ് ആരാധകര്‍. വൈകാതെ താരങ്ങളോ അടുത്ത കുടുംബമോ വാര്‍ത്തയില്‍ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.