ഷൈമോൻ തോട്ടുങ്കൽ

ബർമിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഭരണ കാര്യങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന പുതിയ കുരിയ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ നിലവിൽ വന്നു , രൂപതാധ്യക്ഷന്റെ കീഴിൽ പ്രോട്ടോ സിഞ്ചെല്ലൂസ് ആയി റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ടും , ചാൻസിലർ ആയി റെവ ഡോ മാത്യു പിണക്കാട്ടും തുടരും ,പാസ്റ്ററൽ കോഡിനേറ്റർ , അഭിവന്ദ്യ പിതാവിന്റെ സെക്രട്ടറി , പി ആർ ഓ എന്നീ ഉത്തരവാദിത്വങ്ങൾ പുതിയതായി റെവ ഡോ ടോം ഓലിക്കരോട്ട് നിർവഹിക്കും , വൈസ് ചാൻസിലർ ആയി റെവ ഫാ ഫാൻസ്വാ പത്തിലും ,ഫിനാൻസ് ഓഫീസർ ആയി റെവ ഫാ ജോ മൂലശ്ശേരി വി സി യും തുടരും .

രൂപതയിലെ വൈദികരുടെയും , സേഫ് ഗാർഡിങ് , ഹെൽത്ത് ആൻഡ് സേഫ്റ്റി കമ്മീഷൻ , ഡേറ്റ പ്രൊട്ടക്ഷൻ , തീർഥാടനങ്ങൾ , സ്ഥാവര ജംഗമ വസ്തുക്കൾ എന്നീ കാര്യങ്ങളുടെ ഉത്തരവാദിത്വവും നിർവഹണവും വഹിക്കുന്നത് പ്രോട്ടോ സിഞ്ചെല്ലൂസ് ആയ റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് ആയിരിക്കും ,ചാൻസിലർ ഓഫീസ് നിർവഹണം , കാനോനികമായ കാര്യങ്ങൾ ,റീജിയണൽ കോഡിനേറ്റേഴ്‌സ് , വിസ സംബന്ധിച്ച കാര്യങ്ങൾ എന്നിവയുടെ ഉത്തരവാദിത്വം നിർവഹിക്കുക. രൂപത ചാൻസിലർ എന്ന നിലയിൽ റെവ ഡോ മാത്യു പിണക്കാട്ട് ആയിരിക്കും .

രൂപതയിലെ പതിനാറോളം വരുന്ന വിവിധ കമ്മീഷനുകൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഏഴോളം വരുന്ന വിവിധ ഫോറങ്ങൾ എന്നിവയുടെ നേതൃത്വം വഹിക്കുക പാസ്റ്ററൽ കോഡിനേറ്റർ ആയ റെവ ഡോ ടോം ഓലിക്കരോട്ട് ആയിരിക്കും , റെവ ഫാ ജോ മൂലശ്ശേരി ഫിനാൻസ് ഓഫിസിന്റെ ചുമതലകൾ നിർവഹിക്കും , വൈസ് ചാൻസിലർ ആയ റെവ ഫാ ഫാൻസ്വാ പത്തിൽ പ്രോപ്പർട്ടി കമ്മീഷൻ , ഹെൽത് ആൻഡ് സേഫ്റ്റി കമ്മീഷൻ ഐ ജി കമ്മീഷൻ എന്നിവയുടെ ചുമതല വഹിക്കും . അതുപോലെ തന്നെ രൂപതയിലെ വിവിധ കമ്മീഷനുകളുടെ ചെയർ പേഴ്‌സൺമാരെയും വിവിധ ഫോറങ്ങളുടെ ഡയറക്ടർ മാരെയും സ്ഥാനങ്ങൾ പുനഃക്രമീകരിക്കുയും ചെയ്തു .