ഫെബ്രുവരി 26 ഞായറാഴ്ച വൈകുന്നേരം വിസ്‌റ്റോൺ ടൗൺ ഹാളിൽ വച്ച് നടന്ന പൊതു യോഗത്തിൽ ലിവർപൂൾ മലയാളി അസോസിയേഷൻ ലിമയുടെ 2023 -2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പൊതുയോഗം തെരഞ്ഞെടുത്തു.

യുകെയിലെ അറിയപ്പെടുന്ന കലാകാരൻ ശ്രീ ജോയി അഗസ്തി ആണ് ലിമയുടെ പുതിയ പ്രസിഡന്റ്. ലിവർപൂളിൽ കലാ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായ ശ്രീ ജോയ് അഗസ്തിയുടെ നേതൃത്വം സേവനത്തിന്റെ 23 വർഷം പിന്നിടുന്ന ലിമക്ക് ഒരു പുത്തൻ ഉണർവ്വ് നൽകും എന്നതിൽ സംശയമില്ല.

അദ്ദേഹത്തോടൊപ്പം ‌ശ്രീമതി അശ്വതി അജയ് വൈസ് പ്രസിഡന്റ്, ജിനോയ് മാടൻ സെക്രട്ടറി, ശ്രീമതി ആതിര ശ്രീജിത്ത് ജോയിന്റ് സെക്രട്ടറി, ശ്രീ ജോയ്‌മോൻ തോമസ് ട്രഷർ , ശ്രീ എൽദോസ് സണ്ണി പി ആർ ഒ , ശ്രീ. അനിൽ ഹരി, ആതിര കെ .ആർ ആർട്സ് കോ ഓഡിനേറ്റർസ്, ശ്രീ ബ്ലെസൻ രാജൻ സ്പോർട്സ് കോ ഓഡിനേറ്റർ, ശ്രീ . ജോസ് മാത്യു ഇന്റേണൽ ഓഡിറ്റർ എന്നിവരെയും പൊതുയോഗത്തിൽ തെരഞ്ഞെടുത്തു.

കൂടാതെ , ശ്രീ ആഷിഷ് പീറ്റർ, ശ്രീ ആഷിഷ് ജോസഫ്, ശ്രീ ബ്രിജിത്ത് ബേബി, ശ്രീ ബിനോയ്‌ ജോർജ്, ശ്രീ ബിജു ജോർജ്, ശ്രീ ബിനു വർക്കി, ശ്രീ ബോബി ആയ്ക്കര, ശ്രീ ലിതിഷ് രാജ് തോമസ്,ശ്രീ റോണി അലക്സാണ്ടർ, ശ്രീ മാത്യു അലക്സാണ്ടർ, ശ്രീ സെബാസ്റ്റ്യൻ ജോസഫ്, ശ്രീ സോജൻ തോമസ്, ശ്രീ കുര്യാക്കോസ് ഇ. ജെ, ശ്രീ ഹരികുമാർ ഗോപാലൻ എന്നിവരെയും പുതിയ കമ്മറ്റിയിലേക്ക് തെരഞ്ഞടുത്തു.

കഴിഞ്ഞ വർഷം സ്തുത്യർഹമായ സേവനം അനുഷ്ടിച്ച ലിമയുടെ മുൻ ഭാരവാഹികളെയും കമ്മറ്റി അംഗങ്ങളെയും പൊതുയോഗത്തിൽ പ്രശംസിച്ചു.

ലിമയുടെ ഈ വർഷത്തെ ആദ്യ പ്രോഗ്രാം ഈസ്റ്റർ-വിഷു ആഘോഷം ഏപ്രിൽ 15ന് വിസ്റ്റൺ ടൗൺ ഹാളിൽ വച്ച് നടക്കും. വൈകിട്ട് അഞ്ച് മുപ്പതിന് ആരംഭിക്കുന്ന ഈസ്റ്റർ വിഷു സന്ധ്യയിൽ നടത്തപ്പെടുന്ന കണ്ണൻ-രാധാ മത്സരത്തിലെ വിജയികൾക്ക് 101 പൗണ്ട് വീതം ക്യാഷ് പ്രൈസ് നൽകുന്നതായിരിക്കും. കൂടാതെ പതിവ് പോലെ പങ്കെടുക്കുന്ന എല്ലാ 10 വയസ്സ് വരെ ഉള്ള കുട്ടികൾക്ക് വിഷു കെനിട്ടവും ലിമ നൽകുന്നു.

ലിമയുടെ ഈസ്റ്റർ, വിഷു പ്രോഗ്രാം നടക്കുന്ന ഹാളിന്റെ അഡ്രസ്സ്‌ :
വിസ്റ്റൺ ടൗൺ ഹാൾ
ഓൾഡ് കോളിനറി റോഡ്,
L35 3QX.