നിക്കാഹ് കഴിഞ്ഞ ദിവസങ്ങളിൽ തന്നെ മയക്കുമരുന്ന് കേസിൽ നവവരൻ പിടിയിലായി. തിരൂരിൽ പോലീസ് നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് എം.ഡി.എം.എ. കണ്ടെത്തിയതോടെയാണ് സംഭവം പുറത്തുവന്നത്. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ കൂടുതൽ മയക്കുമരുന്ന് ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതോടെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

തവനൂരിലെ പുത്തൻപുരയിൽ മുഹമ്മദ് ഷിബാൻ (26) ആണ് അറസ്റ്റിലായത്. തിരൂരിലെ പൊറ്റിലാത്തറയിൽ നടത്തിയ പരിശോധനയിൽ കാറിൽ നിന്നാണ് ആദ്യം എം.ഡി.എം.എ. പിടികൂടിയത്. ഉപയോഗത്തിനും വിൽപ്പനയ്ക്കുമായി കൊണ്ടുവന്നതാണെന്ന് ഇയാൾ സമ്മതിച്ചതായി പോലീസ് അറിയിച്ചു. ബാക്കിയുള്ളത് നിക്കാഹ് കഴിഞ്ഞ നവവധുവിന്റെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് മൊഴി നൽകിയതെന്ന് അധികൃതർ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടർന്ന് വീട്ടിലെത്തി നടത്തിയിരുന്ന പരിശോധനയിൽ മുകളിലെ നിലയിൽ മണിയറയിലെ ബാത്ത്‌റൂമിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തി. കാറിലും ഭാര്യവീട്ടിലും നിന്നായി മൊത്തം 1.55 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കി.