സാബു ചുണ്ടക്കാട്ടില്‍

ലണ്ടന്‍: ലണ്ടനിലെ കലാപ്രേമികള്‍ക്കായി ഗംഭീര സംഗീത വിരുന്നുമായി അരങ്ങുതകര്‍ക്കാന്‍ പ്രശസ്ത ഗായകന്‍ ബിജു നാരായണന്‍ എത്തുന്നു. ഈ മാസം 27, 28 തീയതികളിലാണ് മലയാളത്തിലേയും ഇതര ഭാഷകളിലേയും എക്കാലത്തേയും മികച്ച ഗാനങ്ങള്‍ സംഗീത വിരുന്നായി കോര്‍ത്തിണക്കിക്കൊണ്ട് ബിജു എത്തുന്നത്. മികച്ച ഗായകനും ഏഷ്യാനെറ്റ് ടാലന്റ് കോണ്ടസ്റ്റ് വിജയിയുമായ രാജേഷ് രാമന്‍, യുകെയിലെ സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ഗായിക ശ്രേയ സുനില്‍ എന്നിവരും ബിജു നാരായണനൊപ്പം ചേരുമ്പോള്‍ ആസ്വാദകര്‍ക്ക് അതൊരു പുതിയ അനുഭവം തന്നെയാവുമെന്നുറപ്പ്.

മെയ് 27ന് വെസ്റ്റ് ലണ്ടനിലെ നോര്‍ത്ത് ഹോള്‍ട്ടിലുള്ള എസ്‌കെ എല്‍പി സ്‌പോര്‍ട്‌സ് ആന്റ കമ്മ്യൂണിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 6.30 ന് നടക്കുന്ന സ്വരരാഗസന്ധ്യയിലും തൊട്ടടുത്ത ദിവസമായ 28 ന് ക്രോയിഡോണിലെ കൗള്‍സ്‌ഡോണില്‍ വൈകുന്നേരം 6നുമാണ് ബിജു നാരായണന്റേയും സംഘത്തിന്റെയും രാഗാഞ്ജലി ആസ്വാദകര്‍ക്കായി അരങ്ങേറുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇത്തരത്തില്‍ നിരവധി മികവുറ്റ കലാകാരന്‍മാരെ അണിനിരത്തി യുകെയിലെ കലാസ്വാദകര്‍ക്ക് എന്നും മറക്കാനാവാത്ത സദസ്സുകള്‍ സമ്മാനിച്ചിട്ടുള്ള എംഎ യുകെ നിസരി ഒര്‍ക്കസ്ട്രയാണ് ബിജു നാരായണനേയും സംഘത്തേയും സംഗീത േ്രപമികള്‍ക്കായി യുകെയില്‍ എത്തിക്കുന്നത്. ഇന്ത്യന്‍ സംഗീത വേദികളിലും യുകെയിലും തങ്ങളുടെ കഴിവുകള്‍ കൊണ്ട് ആരാധകരെ സൃഷ്ടിച്ച നിസരി ഒര്‍ക്കസ്ട്രയിലെ അനുഗ്രഹീത കലാകാരന്‍മാര്‍ക്കൊപ്പം ബിജുവും സംഘവും കൂടി അണിനിരക്കുമ്പോള്‍ അത് യുകെയിലെ സംഗീതാസ്വാദകര്‍ക്ക് മറക്കാനാവാത്ത അനുഭവമായി തന്നെ മാറുമെന്ന് തീര്‍ച്ച.

കൂടാതെ യുകെയിലെ അറിയപ്പെടുന്ന മിമിക്രി കലാകാരന്‍ വരുണ്‍ മയ്യനാടിന്റെ സ്റ്റാന്‍ഡപ്പ് കോമഡി ഷോയും കൂടി ചേരുന്നതോടെ പരിപാടികളുടെ മാറ്റ് കൂടുന്നു. ലണ്ടനിലെ മികച്ച സൗണ്ട് ആന്റ് ലൈറ്റ് സിസ്റ്റമായ പ്രശസ്തരായ സ്റ്റേജ് ഷോ സ്‌പെഷ്യലിസ്റ്റുകള്‍ ഒയാസിസ് ഡിജിറ്റല്‍സാണ് പരിപാടികളുടെ ശബ്ദവും വെളിച്ചവും കൈകാര്യം ചെയ്യുന്നത്. അനശ്വര കലാകാരന്‍മാരുടെ അപൂര്‍വ്വ സംഗമമായ ഈ സംഗീത നിശയിലേക്ക് ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു.