തിളച്ചുമറിയാതെ സൂര്യൻ, ദിവസങ്ങളായി ‘പൊട്ടോ പാടോ’ പ്രതിഭാസം നടക്കുന്നില്ല; ആശങ്കയില്‍ നാസ

തിളച്ചുമറിയാതെ സൂര്യൻ, ദിവസങ്ങളായി ‘പൊട്ടോ പാടോ’ പ്രതിഭാസം നടക്കുന്നില്ല; ആശങ്കയില്‍ നാസ
June 13 03:25 2019 Print This Article

16 ദിവസങ്ങളായി ഒരു പാടുപോലുമില്ലാതെ സൂര്യമുഖം. പക്ഷേ ഈ സുന്ദര സൂര്യ മുഖം നാസയുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്.ഇത്തരത്തിൽ പൊട്ടോ പാടോ ഇത്താത്ത സൂര്യന്റെ പ്രതലത്തിൽ നിന്നും കാന്തിക തരംഗങ്ങൾ ഉണ്ടാകാമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ വിലയിരുത്തല്‍. ഇത് സാറ്റലൈറ്റുകളെയും വ്യോമഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചേക്കും. പൊതുവേ പൊട്ടത്തെറിച്ചും തിളച്ചുമറിഞ്ഞുമാണ് സൂര്യന്റെ പ്രതലം നിലകൊള്ളുക. അപ്പോഴാണ് പൊട്ടുകളും പാടുകളുമൊക്കെ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ശാന്തമായാണ് സൂര്യൻ നിലകൊള്ളുന്നത്.

11 വർഷങ്ങൾ കൂടുമ്പോൾ സംഭവിക്കുന്ന സോളാർ മിനിമം എന്ന പ്രതിഭാസമാണിതെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇതിന് വിഭിന്നമായി സോളാർ മാക്സിമം എന്ന മറ്റൊരു പ്രതിഭാസവും ഉണ്ട്. ഈ കാലത്ത് ജൂപ്പിറ്റർ ഗ്രഹത്തിന്റെ അത്ര വലിപ്പമുള്ള സൺ സ്പോട്ടുകൾ സൂര്യനിൽ കാണാൻ സാധിക്കും.ഭൂമിയിലെ ജീവന് ഈ സോളാർ മിനിമം പ്രതിഭാസം നേരിട്ട് ഭീഷണിയാകില്ലെന്നാണ് കരുതുന്നത്. പക്ഷേ ഭുമിക്ക് പഉറത്തെ ഉപഗ്രഹങ്ങളെയും ബഹിരാകാശ സഞ്ചാരികളെയും ഇത് പ്രതികൂലമായി ബാധിച്ചേക്കാം.

സോളാർ മിനിമം കാലം അവസാനിച്ചാല്‍ വീണ്ടും സൂര്യന്റെ പ്രതലം തീഷ്ണമായ തിളച്ചുമറിയലുകളാലും സണ്‍സ്‌പോട്ടുകളാലും നിറയും. ഇത്തരം സോളാര്‍ മിനിമം പ്രതിഭാസം ഭൂമിയുടെ കാലാവസ്ഥയേയും ബാധിക്കും. ചിലപ്പോള്‍ ഇത്തരം സോളാര്‍ മിനിമം പ്രതിഭാസം വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കാറുമുണ്ട്. 1650 മുതല്‍ 1710 വരെ നീണ്ടു നിന്ന സോളാര്‍ മിനിമം പ്രതിഭാസം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാലത്ത് ഭൂമി അതിശൈത്യത്തിലേക്ക് വീണുപോവുകയും ചെയ്തിരുന്നു. അന്ന് ഉത്തരധ്രുവത്തിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് മഞ്ഞ് വ്യാപിച്ചു. ലിറ്റില്‍ ഐസ് ഏജ് എന്നും മോണ്‍ഡര്‍ മിനിമം എന്നുമൊക്കെയാണ് ഈ കാലഘട്ടം വിശേഷിപ്പിക്കപ്പെടുന്നത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles