ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ:മൂത്രമൊഴിക്കുക എന്നുള്ളത് സാധാരണ ഒരു പ്രവർത്തനമാണ്. എന്നാൽ പലതരത്തിലുള്ള തെറ്റായ ശൈലികൾകൊണ്ട് മൂത്രാശയ രോഗങ്ങൾ വിളിച്ചു വരുത്തുന്നതായി യൂറോളജിസ്റ്റുകൾ പറയുന്നു. ഇത്തരത്തിൽ പ്രധാനമായും 7 തെറ്റുകളാണ് പതിവായി ചെയ്യുന്നത്. അതിനെ കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് യൂറോളജിസ്റ്റുകൾ.

1. പിടിച്ചു വെക്കുന്ന ശീലം

ഓരോ ഇടത്തും വ്യത്യസ്തമയ സാഹചര്യമാണ് ഉള്ളത്. തിരക്കേറിയ ഒരു പരിപാടിയിലോ, യാത്ര ചെയ്യുമ്പോഴോ ഒക്കെ മൂത്രം ഒഴിക്കാൻ പറ്റിയെന്നു വരില്ല. അപ്പോൾ നമ്മൾ എല്ലാവരും ചെയ്യുന്ന കാര്യമാണ്. പിടിച്ചു വെക്കുക എന്നുള്ളത്. പക്ഷെ, ഇങ്ങനെ ചെയ്യുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ ക്ഷണിച്ചു വരുത്തുമെന്നാണ് മെഡിക്കൽ രംഗത്തെ വിദഗ്ധർ ചൂണ്ടികാണിക്കുന്നത്.

2. പൂർണമായും മൂത്രം പുറംതള്ളാതിരിക്കുന്നത്

മൂത്രമൊഴിച്ചു കളയുമ്പോൾ പലപ്പോഴും മുഴുവനും കളയാറില്ല. ഇങ്ങനെ മൂത്രസഞ്ചി മുഴുവൻ ശൂന്യമാക്കാത്തതിലൂടെ അണുബാധ, മൂത്രസഞ്ചി നീട്ടൽ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് യുറോളജിസ്റ്റ് ഡോ ഗോൾഡ് ഫിഷർ പറഞ്ഞു.

3. തുടർച്ചയായി മൂത്രം ഒഴിക്കുന്നത്

പലപ്പോഴും തുടർച്ചയായി മൂത്രമൊഴിക്കുന്നവർ നമ്മുടെ ഇടയിലുണ്ട്. അവരുടെ മൂത്രസഞ്ചി ചെറുതായത് കൊണ്ടാണ് എന്നാണ് അവർ ഇങ്ങനെ പറയുന്നതെന്ന് ഡോ വിന്റർ പറയുന്നു. എന്നാൽ, അവർക്ക് അസ്വസ്ഥത തുടർച്ചയായി ഉണ്ടാകുന്നത് കൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. ഒരു ദിവസം എട്ടോ ഒമ്പതോ തവണയിൽ കൂടുതൽ മൂത്രമൊഴിക്കുന്നവർ നമ്മുടെ ഇടയിലുണ്ട്. എന്നിരുന്നാലും ഇത് പ്രായം, ജീവിതശൈലി, ആരോഗ്യം എന്നിവ അനുസരിച്ച് വ്യത്യാസപ്പെടുന്നു, ഡോ വിന്റർ പറഞ്ഞു.

4. മദ്യത്തിന്റെ ഉപയോഗം

മദ്യം ഉപയോഗിക്കുന്നതിന്റെ പലവിധ റിയാക്ഷനുകൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകും. കഫീൻ, ആൽക്കഹോൾ എന്നിവ രണ്ടും ഡൈയൂററ്റിക്സാണ്. ഇത് എത്ര തവണ മൂത്രമൊഴിക്കണമെന്നത് വർദ്ധിപ്പിക്കുകയും മൂത്രാശയത്തെ പ്രകോപിപ്പിക്കുകയും ചെയ്യുമെന്നും ഡോ ഗോൾഡ് ഫിഷർ മുന്നറിയിപ്പ് നൽകുന്നു.

5. യുടിഐ പരിശോധനകൾ

യുടിഐ പരിശോധനകൾ നടത്തുന്നില്ല എങ്കിൽ പലവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് ഇത് നയിക്കും. മൂത്രാശയത്തിലോ മൂത്രനാളത്തിലോ വൃക്കകളിലോ ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയാണ് മൂത്രനാളി അണുബാധ (UTI).

6. പിങ്ക് അല്ലെങ്കിൽ ചുവപ്പ് കലർന്ന മൂത്രം

ചുവന്ന നിറത്തിലുള്ള മൂത്രം പുറത്ത് വന്നാൽ നിങ്ങൾ അടിയന്തിരമായി വൈദ്യസഹായം തേടണം. ഇത് അണുബാധയെയോ മൂത്രാശയ കാൻസറിനെയോ ആണ് സൂചിപ്പിക്കുന്നത്. ജാഗ്രത പുലർത്തണം.

7. വിറ്റാമിൻ സിയുടെ ഉപയോഗം

വിറ്റാമിൻ സിയുടെ ഉപയോഗം വൃക്കയിലെ കല്ലുകൾക്ക് കാരണമാകുമെന്നും ഇത് വയറുവേദന, ഉയർന്ന താപനില എന്നിവയ്ക്ക് കാരണമാകുമെന്നും ഡോക്ടർ വിന്റർ പറഞ്ഞു.