ഒരേ തിര, ഒരേ ആകാശം

സിസ്റ്ററുടെ വാക്കുകൾ പലരഹസ്യങ്ങളും വെളിപ്പെടുത്തുന്നതായിരുന്നു. ചില ചാനലുകൾ ഒരു വിദേശമലയാളിയുടെ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ചർച്ചയാക്കുകയും ചെയ്തു. അധികാരഗോപുരങ്ങളിൽ സുഖവാസം ചെയ്യുന്നവരുടെ കണ്ണുകളിൽ അത് അമ്പരപ്പാണുണ്ടാക്കിയത്. കന്നിനെ കയം കാണിക്കുന്നതുപോലെയാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ കുറെപ്പേർ എത്തിയിരിക്കുന്നത്. ഇവിടുത്തെ സ്ത്രീകളെ പീഡിപ്പിക്കുന്നതുപോലെ പാവങ്ങളെയും പീഡിപ്പിക്കയെന്ന്് ഉറക്കെ പറയണമെന്ന് തോന്നി. തിരുവനന്തപുരത്തുള്ള ശംഖ്മുഖം തുറമുഖം, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സഭാപിതാവിനെ സന്ദർശിച്ചതിന്ശേഷം ചാരുംമൂട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തുന്ന സമയം സൂര്യൻ പ്രകൃതിയെ ചുംബിച്ചിട്ട് ചക്രവാളത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കയായിരുന്നു.

ഇതിനിടയിൽ ബസ്സുകളുടെ വേഗത നിറഞ്ഞ ഒാട്ടത്തെ വിസ്മയത്തോടെയാണ് കണ്ടത്. ആ സമയം ലണ്ടനിലെ മനോഹരമായ ഇരുനില വാഹനം മനസ്സിലേക്ക് വന്നു. ഒരു ഡൈ്രവർ മാത്രമുള്ള ബസ്സിൽ ടിക്കറ്റ് കിട്ടാനുള്ള യന്ത്രവും ഉണ്ട്. യാത്രികമായി കയറാനും ഇറങ്ങാനുമുള്ള വാതിലുകളും. വീട്ടിലെത്തിയ സിസ്റ്റർ കുളികഴിഞ്ഞ് പ്രാർത്ഥനയിലേക്കും ഷാരോൺ ടി.വി. ന്യൂസ് കാണാനുമിരുന്നു.

രാത്രിലെ പ്രാർത്ഥനയും അത്താഴവും കഴിച്ചിട്ടവർ തുടർന്നുള്ള യാത്രകളെപ്പറ്റി ഉറങ്ങുംവരെ സംസാരിച്ചിരുന്നു. സിസ്റ്റർ കർമേൽ കുടുംബത്തിനൊപ്പം ആദ്യം പോയത് കോട്ടയം അനാഥമന്ദിരത്തിലേക്കായിരുന്നു. അവിടെ ഉൗഷ്മളമായ സ്വീകരണമാണ് സഭാപിതാക്കന്മാരുടെ നേതൃത്വത്തിൽ സിസ്റ്റർക്ക് ലഭിച്ചത്. മറുപടി പ്രസംഗത്തിൽ സിസ്റ്റർ അറിയിച്ചത് ഇന്നത്തെ ഭൂമിയും ആകാശവും മനുഷ്യന്റെ പാപത്താൽ ശാപയോഗ്യമായിരിക്കുന്നുവെന്നും ദൈവത്തിന്റെ കൂടാരത്തിലാണ് ഇത് സംഭവിക്കുന്നതെന്നും നാം ഒാർക്കണം.

അനാഥാലയത്തിലെ കുട്ടികൾക്ക് വിഭവസമൃദ്ധമായ സദ്യ കോശിയുടെ വകയായി ഒരുക്കിയിരുന്നു. അതിനൊപ്പം നല്ലൊരു തുക സംഭാവനയും നല്കി. സിസ്റ്റർ കർമേലിന്റെ സന്ദർശനം അവർക്ക് ഒരു അനുഗ്രഹമായിരുന്നു. ആലപ്പുഴ ബോട്ട് യാത്രയ്ക്ക് ശേഷം അവർ പോയത് കാളയോട്ടം കാണാനായിരുന്നു. ചതുപ്പു നിറഞ്ഞ പാടത്ത് കാളയോട്ടം കാണാൻ സമീപപ്രദേശത്തുള്ള ഗ്രാമവാസികൾ കൂട്ടംകൂട്ടമായിരുണ്ടായിരുന്നു. എട്ട് ജോഡി കാളകളും അതിന്റെ കഴുത്തിൽ കലപ്പയുമായി വെളുപ്പും കറുപ്പും പുള്ളികളുള്ള കാളകൾ ഒാടാൻ തയ്യാറായി നിന്നു.
കാളയോട്ടം കണ്ടിരിക്കെ മനസ് സ്പെയിനിലെ കാളയോട്ടം ഒാർമ്മിച്ചു. അതൊരു ക്രൂരവിനോദമാണ്. ഇന്നത് പഴയതുപോലില്ല. ചായംപൂശിയ കൊമ്പുകളിൽ പിടയുന്ന മനുഷ്യജീവനുകളെ എന്തിന് കണ്ടുരസിക്കണമെന്ന് തോന്നും. ഇവിടുത്തെ വയലുകളിലുള്ള കാളയോട്ട മത്സരം എത്രയോ നന്ന്.

ഒരു രാത്രി പൂഞ്ഞാറിലുള്ള ഒരു ഹോട്ടലിലാണ് തങ്ങിയത്. കോശിയും കുടുംബവും ഒപ്പമുള്ളതിനാൽ അവിടുത്തെ വേശ്യാകേന്ദ്രങ്ങളെപ്പറ്റി കൂടുതൽ അന്വേഷിച്ചില്ല. ഹോട്ടൽ ജോലിക്കാരിൽ നിന്ന് ഒരു കാര്യം മനസ്സിലായത് ഏജന്റന്മാർ വഴി ഇവിടെയും സ്ത്രീകളുടെ വരവുണ്ടെന്നാണ്. പോലീസ് റെയ്ഡ് ഒന്നും നടക്കാറില്ല. പോലീസും ഹോട്ടൽ മുതലാളിമാരും ഒന്നിച്ച് നടത്തുന്ന വ്യവസായം. കേരളത്തിലെ എല്ലാ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ചതിന് ശേഷം കൽക്കട്ടയിലേക്ക് തിരിക്കുന്നതിന്റെ തലേന്ന് പിതാവിന്റെ കല്ലറയിൽ കുടുംബവുമൊത്ത് പ്രാർത്ഥിക്കാനെത്തി. സിസ്റ്റർ കാർമേൽ ചാരുംമ്മൂട്ടിലുള്ളത് മാധ്യമങ്ങൾ അറിഞ്ഞിരുന്നില്ല. ചിലർ മണത്തറിഞ്ഞ് അവർ തുടരെ തുടരെ വീട്ടിലെത്തി. വീടിനുള്ളിൽ ബെല്ലടി കേട്ട് വരുന്ന വലക്കാരി ശാന്ത ജനാലയിലൂടെ അറിയിക്കും “”സിസ്റ്റർ ഇവിടെയില്ല യാത്രയിലാണ്”. കൊച്ചിയിലാണ് സിസ്റ്റർ ഉള്ളതെങ്കിൽ മാധ്യമക്കാർ എത്തുമ്പോഴേക്കും സിസ്റ്റർ മറ്റൊരു സ്ഥലത്തേക്ക് യാത്ര തിരിച്ചിരിക്കും. ഒരു ഞായറാഴ്ച പള്ളിയിൽ പ്രാർത്ഥിക്കാനെത്തിയ സിസ്റ്റർ കാർമേലിനെ അവർ കണ്ടെത്തി. പിതാവിന്റെ കല്ലറയ്ക്ക് മുന്നിൽ പ്രാർത്ഥിച്ച് മെഴുകുതിരി കത്തിച്ച് തിരിഞ്ഞപ്പോൾ ചോദ്യങ്ങളുമായി മാധ്യമങ്ങൾ. മാധ്യമശ്രദ്ധയും പ്രശംസയും പിടിച്ചെടുക്കുന്നത് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. സിസ്റ്റർ ആശ്ചര്യപ്പെട്ട് അവരെ നോക്കി. ഉള്ളിലെ ചോദ്യം അവർ ഇവിടെയുമെത്തിയോ? ആരെയും ആകർഷിക്കുന്ന ആ മുഖകാന്തിയിൽ ഒരു ദിവ്യത്വം അവർ കണ്ടു. അവരിൽ ഒരാൾ ആകാംഷയോടെ ചോദിച്ചു.
“”ഇൗ കല്ലറയിൽ അടക്കം ചെയ്തിരിക്കുന്നത് സിസ്റ്ററുടെ ആരാണ് ”
അപ്രതീക്ഷതമായ ഒരു ചോദ്യമാണുണ്ടായത്. ഒന്നും ഒളിക്കേണ്ട ആവശ്യമില്ലന്ന് സിസ്റ്റർക്കും തോന്നി. അതീവ ബഹുമാനത്തോടെ പറഞ്ഞു.
“”ഇതെന്റെ പിതാവിന്റെ കല്ലറയാണ്”
“”ഞങ്ങൾക്ക് അര മണിക്കൂർ ഇന്റർവ്യൂ തരാമോ?”
“” ക്ഷമിക്കണം. എനിക്ക് താല്പര്യമില്ല”
“”സിസ്റ്റർ ചെയ്യുന്ന നന്മകൾ ലോകം അറിയേണ്ടതല്ലേ?”
“”ഞാൻ ചെയ്യുന്ന സൽക്കർമ്മങ്ങൾ എന്റെ
ധ്യാനത്തിന്റെ ഭാഗമാണ്. ആ ധ്യാനഗുരു എന്നെ അറിഞ്ഞാൽ മതി”
ആ വാക്കുകൾ ഒരു ദിവ്യപ്രസാദമായിട്ടാണവർക്ക് തോന്നിയത്.
“”സിസ്റ്റർ ഇവിടെ നിന്നും ഇംഗ്ലണ്ടിലേക്ക് എന്നാണ് പോകുന്നത്?”
“”ഞാൻ നാളെ കൽക്കട്ടയിലേക്കും പിന്നീട് ബോബയിലേക്കും
പോകും. അഞ്ച് വർഷങ്ങൾ കൽക്കട്ടയിൽ ജീവിച്ചതല്ലേ
പോകാതിരിക്കാൻ പറ്റുമോ?”
“” സിസ്റ്ററെ ഒരു ചോദ്യം കൂടി. ഇന്ന് കന്യാസ്ത്രീകൾ ധാരാളം പീഡനങ്ങൾ
നേരിടുന്നതിനെ എങ്ങനെ കാണുന്നു?”
“”ശ്രീ ശങ്കരാചാര്യരുടെ കാല്പാടുകൾ പതിഞ്ഞമണ്ണാണിത്. സന്യാസിനി
മഠങ്ങളിൽ ആത്മാവിന്റെ ചൈതന്യമാണ് കാണേണ്ടത്. നമ്മൾ
സന്യസിമാരുടെ ജീവിതത്തിന് എന്തെല്ലാം അർഥവ്യാഖ്യാനങ്ങൾ
കൊടുത്താലും ആത്മീയ ജീവിതത്തിന് ഏകാഗ്രമനസ്സോടെ ദൈവത്തിന്
മുന്നിൽ ആത്മസമർപ്പണം ചെയ്യുവാൻ ഇവർക്കല്ലാം കഴിയട്ടെ
എന്നാണ് എന്റെ പ്രാർത്ഥന. നമ്മുടെ മനസ്സും മാർഗ്ഗവും നന്നായാൽ എല്ലാറ്റിനും
ഉത്തരം കിട്ടും. ശക്തരായവർ ദുർബലരെ ദയാപൂർവ്വം കാണണമെന്നാണ് എന്റെ
അഭിപ്രായം. എല്ലാം തിന്മകളേയും ദൈവം വെറുക്കുന്നവനാണ്.
അത് സന്യാസി സമൂഹം മനസ്സിലാക്കണം.” അത്രയും പറഞ്ഞിട്ട് സിസ്റ്റർ കാറിലേക്ക് കയറാനൊരുങ്ങുമ്പോൾ ഒരു ചോദ്യംകൂടി വന്നു.
“”സിസ്റ്റർ ലോകമമ്പാടും സഞ്ചരിക്കുമ്പോൾ ഭയം തോന്നാറില്ലേ?”
“” തിന്മകൾക്കെതിരിരെ പ്രവർത്തിക്കുന്നതിന് എന്തിന് ഭയക്കണം.
മരണം എന്റെ മേൽ കഴുകനെപ്പോലെയുണ്ട്. മരണവും ഒരു കിരീടമാണ്.
മൗനമായി ഒഴുകുന്ന നദിയിലും മുതലകളില്ലേ? അങ്ങനെ സംഭവിച്ചാൽ എന്നെ ഒാർത്താരും കരയരുത് ”

അടുത്ത ദിവസത്തെ പത്രത്താളുകളിൽ ദൈവത്തിന്റെ മനസ്സറിയുന്ന സിസ്റ്റർ കാർമേൽ എന്ന തലക്കെട്ടിലാണ് ആ ചോദ്യോത്തരങ്ങൾ പുറത്തുവന്നത്. അതിൽ ചില പത്രങ്ങൾ വായിച്ചപ്പോൾ ഇവരൊന്നും ജനനന്മയ്ക്കായി പ്രവർത്തിക്കുന്നവരെല്ലെന്നും ഇത്തരം വാർത്തകൾ ജനത്തെ വിഭജിക്കാനെ ഉപകരിക്കുന്നെന്നും തോന്നി.
ഉദയം വരാതിരിക്കാനുള്ള പ്രാർത്ഥന സിസ്റ്റർ കാർമേൽ ഒഴികെ ആ വീട്ടിലെ മറ്റെല്ലാവരിലുമുണ്ടായിരുന്നു.
വളരെ കുറഞ്ഞ കാലയളവിൽ ആ കുടുംബത്തിലെ എല്ലാമെല്ലാമായി മാറികഴിഞ്ഞ സിസ്റ്റർ കാർമേൽ ഇൗ ഭവനം വിട്ടുപോകുന്നു. രാവിലെ തന്നെ സിസ്റ്റർ പ്രാർത്ഥന കഴിഞ്ഞ് ഒരുങ്ങിനിന്നു.
യാത്ര പറയാൻ ഒരുങ്ങുന്നതിന് മുമ്പ് തന്നെ നാല് ജോഡി മിഴികൾ ജലം രുചിയറിഞ്ഞു.
വാക്കുകൾക്ക് അക്ഷരങ്ങൾ കിട്ടാതെ നാല് പേരും മൂകരായി തന്നെ നിന്നു. ഒാരോരുത്തരായി ആലിംഗനം ചെയ്ത് തീർത്തപ്പോൾ ഏലീയമ്മയുടെയും സിസ്റ്ററിന്റേയും ഉൗഴം ആത്മനൊമ്പരത്തിന്റെ തീവ്രതയും ആഴവും നിറഞ്ഞതായിരുന്നു.
നാത്തൂന്റേയും നാത്തൂന്റേയും കണ്ണുകൾ നിറഞ്ഞൊഴുകി
ഇൗ പ്രത്യേക സമയത്ത് അവിടെ വേലക്കാരി ശാന്തയും ധൃതിപിടിച്ചെത്തി. പാവം വേലക്കാരി. സിസ്റ്റർ കാർമേൽ അവൾക്ക് പാരിതോഷികവും നല്കി.
നാലുപേരും കാറിൽ കയറി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും സിസ്റ്റർ കാർമേൽ മാത്രം വിമാനത്തിൽ കയറി.
കൽക്കട്ടയിൽ എത്തിയ സിസ്റ്റർ ആദ്യം വിളിച്ചത് കോശിയേയും സിസ്റ്റർ നോറിനെയും ജെസീക്കയെയും ആയിരുന്നു. കൽക്കട്ടയിൽ സുഖമായി എത്തിയ കാര്യം പറയാനായിരുന്നു വിളിച്ചത്.
നീണ്ട വർഷങ്ങൾക്ക് ശേഷം ഹൗറ പാലത്തിലൂടെയുള്ള യാത്ര മനസ്സിന് നല്ലകുളിർമ നല്കി. ഭൂതകാലത്തിന്റെ ഒാർമ്മകൾ അയവിറക്കി ഇരിക്കുമ്പോൾ മദർ തെരേസയുടെ സ്വാധീനം മനസ്സിലേക്ക് കടന്നുവന്നു. ജീവിച്ചിരുന്നപ്പോൾ തന്നെ പുണ്യവതി എന്ന വിളിപ്പേരുള്ള മദർ തെരേസയുടെ കർമ്മഭൂമി. മലീമസമായ ഒാടകളും അഴുക്ക് ചാലുകളിലും കയ്യുറപോലും ധരിക്കാതെ അനാഥ കുഞ്ഞുങ്ങളെ വാരിയെടുത്ത് ഹൃദയത്തോട് ചേർത്ത് ജീവിച്ച വിശുദ്ധ തെരേസ. എനിക്കും ഇനിയും ഒരുപാട് ചെയ്യാനുണ്ടെന്ന് മനസു പറയുന്നു.
പക്ഷേ അകാരണമായൊരു ഭയം മനസിനെ അലട്ടുന്നുണ്ട്. അപ്പച്ചന്റെ മരണമറിഞ്ഞതിൽ പിന്നെ വല്ലാത്തൊരു ഏകാന്തത ഉണ്ടായിരുന്നു. കോശിയുമായി വീണ്ടും സംസാരിച്ചപ്പോൾ അപ്പച്ചന്റെ സാന്നിധ്യം അനുഭവപ്പെട്ടതു പോലെ. ആദ്യം മനസ്സിൽ കോശി തന്നെ സഹോദരിയായി അംഗീകരിക്കുമോ എന്ന ഭയമുണ്ടായിരുന്നു. പക്ഷേ എല്ലാ ആശങ്കയും അകറ്റുന്ന പ്രതികരണമായിരുന്നു അവിടെ നിന്നും ലഭിച്ചത്.
അത്രയേറെ സന്തോഷിച്ച നാളുകൾ അധികമൊന്നും തന്റെ ജീവിതത്തിലുണ്ടായിട്ടില്ലെന്ന് സിസ്റ്റർ വെറുതേ ഒാർത്തു. കൊട്ടാരം വീട്ടിൽ എല്ലാവരും തനിക്ക് സ്വന്തമാണ്. വിധി അനാഥയാക്കിയപ്പോഴും എവിടെയൊക്കെയോ കാരുണ്യം കരുതിവച്ചിരുന്നതു പോലെ ദയ ചൊരിയുന്നു.
സന്യാസിനി മഠത്തിൽ എത്തിയ സിസ്റ്റർ കാർമേലിന് നല്ലൊരു വരവേല്പാണ് ലഭിച്ചത്. തീൻമേശയിൽ വിശിഷ്ടഭോജ്യങ്ങളാണ് ഒരുക്കിയത്. അത്താഴശേഷമുള്ള പ്രാർത്ഥനയിൽ സിസ്റ്റർക്കൊപ്പം എല്ലാവരും പങ്കുചേർന്നു.
അടുത്ത ദിവസംമുതൽ ഒരു കന്യാസ്ത്രീയും പരിചാരികയും സിസ്റ്റർക്കൊപ്പം കൽക്കട്ടയുടെ തെരുവീഥികളിൽക്കൂടി വേശ്യകളെത്തേടിയലഞ്ഞു. വെറും കുടിലുകൾ കെട്ടി പാവങ്ങളായി ജീവിക്കുന്ന വേശ്യകൾക്ക് പരിപൂർണ്ണസംരക്ഷണം ഉറപ്പു കൊടുക്കാനായി കൽക്കട്ടയിലെ പല സർക്കാർ ഒാഫീസുകളിലും സിസ്റ്റർ കയറിയിറങ്ങി. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ഇതര മനുഷ്യാവകാശസ്ഥാപനങ്ങൾക്കും പരാതികളയച്ചു. മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ച നടത്തി. വേലയും കൂലിയുമില്ലാത്ത ധാരാളം സ്ത്രീകൾ ഇൗ തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളതായി സിസ്റ്റർ മനസ്സിലാക്കി. കുട്ടികളളെ സംരക്ഷിക്കാൻ അവർക്ക് മറ്റ് മാർഗ്ഗങ്ങളില്ല. അവർക്ക് തൊഴിൽ ഉറപ്പാക്കേണ്ടതുണ്ട്. അന്നത്തെ രാത്രി സിസ്റ്റർക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. മുലകുടിക്കുന്ന കുട്ടികളുമായി ജീവിക്കുന്ന പാവം സ്ത്രീകൾ മനസ്സിൽ നിന്ന് മായുന്നില്ല. തന്റെ ലാപ്ടോപ്പിൽ മഹാരാഷ്ട്ര, ന്യൂഡൽഹി അടക്കമുള്ള പല മുഖ്യമന്ത്രിമാർക്കും, വനിതാ കമ്മീഷനും, മനുഷ്യവകാശ സ്ഥാപനങ്ങൾക്കും പ്രധാനമന്ത്രിക്കും അനാഥരായ വേശ്യകളെപ്പറ്റിയും അവരുടെ അവകാശങ്ങൾ സഫലീകരിക്കണമെന്നുമുള്ള പരാതികൾ അയച്ചു. ഭരണാധിപന്മാൻ സിസ്റ്റർ കാർമേലിനെ കാണുന്നത് ഒരു അപകടഭീഷണിയായിട്ടാണ്. തെരുവുകളിൽ ഭരണാധിപൻന്മാർ വേശ്യകളെ വളർത്തുന്നുവെന്ന് ഒരു വാർത്ത വന്നാൽ സിസ്റ്റർ കാർമേൽ ആയതിനാൽ ആഗോളതലങ്ങളിൽ അതിന് വലിയ പ്രാധാന്യം കിട്ടും. പ്രതിപക്ഷം ഭരണത്തിൽ നിന്ന് വലിച്ചെറിയാൻ കാത്തിരിക്കുമ്പോൾ വടികൊടുത്ത് അടി വാങ്ങാതിരിക്കാനാണ് കന്യാസ്ത്രീയുടെ വാക്കുകൾക്ക് അവർ വിലകൊടുത്തത്. കൽക്കട്ടയിൽ വേശ്യകളുടെ പുനരധിവാസം സർക്കാർ ഏറ്റെടുക്കുന്നതിൽ സിസ്റ്റർ കാർമേൽ സന്തോഷിച്ചു.
അടുത്തദിവസം തന്നെ നിരവധി സുഹൃത്തുക്കൾ സിസ്റ്ററെ കാണാനെത്തി. ധാരാളം ചാനൽ-പത്രമാധ്യമങ്ങൾ സിസ്റ്റർ കാർമേലിനെ തേടിയെത്തിയെങ്കിലും സിസ്റ്റർ അവരിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി.
പ്രഭാതത്തിൽ എഴുന്നേറ്റ് പ്രാർത്ഥനയും ദിനചര്യകളും കഴിഞ്ഞ് തെരുവിലിറങ്ങുന്ന സിസ്റ്റർ കാർമേലിനെ സാമൂഹ്യവിരുദ്ധരായ ചിലരൊക്കെ തടസ്സപ്പെടുത്താൻ ശ്രമിച്ചത് കുടെ നടന്ന കന്യാസ്ത്രീ സിസ്റ്റർ കാർമേലിനെ ധരിപ്പിച്ചു. പല രാജ്യങ്ങളിലും തന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ അജ്ഞാതരായവർ ശ്രമിച്ചിട്ടുണ്ട്. സിസ്റ്റർ കാർമേലിന് അതിൽ യാതൊരു ആശങ്കയോ ഭയമോ ഇല്ലന്ന് തുറന്നുപറഞ്ഞു.
കൽക്കട്ടയിലെ ഒരാഴ്ച ജീവിതത്തിൽ തെരുവുകളിൽ മാത്രമല്ല അവിടുത്തെ സന്യാസിമഠങ്ങളിലും അഗാധ പാണ്ഡിത്യമുള്ളവളെപ്പോലെ പ്രസംഗിച്ചു . ഇന്നുള്ള സന്യാസിനികൾ അപകടം പിടിച്ച പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. അന്തിക്രസ്തു പല ദേവാലയങ്ങളിലും കൂടാരമടിച്ചിട്ടുണ്ട്. അവർ ഭക്തരുടെ വേഷമണിഞ്ഞ് വ്യഭിചാരം നടത്തുന്നു. അതിൽ കന്യാസ്ത്രീകളാണ് ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്നത്. കൂടിയിരുന്ന കന്യാസ്ത്രീകളുടെ മിഴികൾ സിസ്റ്റർ കാർമേലിൽ തറച്ചിരുന്നു. അതിനെ കഠിനനമായ ഉപവാസ പ്രാർത്ഥനകൾകൊണ്ട് നിങ്ങൾ നേരിടണം. നമുക്ക് ബഹുദൂരം കല്ലും മുള്ളും നിറഞ്ഞ പാതയിൽ സഞ്ചരിക്കാനുണ്ട്. ആ പ്രസംഗം ഹൃദയസ്പർശിയായിട്ടാണ് അനുഭവപ്പെട്ടത്. അന്നത്തേ സന്ധ്യാ നമസ്ക്കാരവും പ്രസംഗവും അത്താഴവും മൂകം വിതുമ്പിയ അനന്തരീക്ഷത്തിലായിരുന്നു.
ബോംബയിലേക്ക് യാത്രപറയുന്ന നിമിഷം കൽക്കട്ടയിൽ ഒപ്പമുണ്ടായിരുന്ന ഇന്നത്തെ മദർ സുപ്പീരിയർ സിസ്റ്റർ കാർമേലിനെ കെട്ടിപ്പിടിച്ച് വിതുമ്പികരഞ്ഞു. നിറമിഴികളോടെ സിസ്റ്റർ കാർമേൽ ബോംബയിലേക്ക് തിരിച്ചു.
സിസ്റ്റർ കാർമേൽ ബോംബയിലെത്തിയതിന്റെ അടുത്ത ദിവസം തന്നെ ജസ്സീക്കയും ലണ്ടനിൽ നിന്നെത്തി. അവളെ ഏർപോർട്ടിൽ സ്വീകരിക്കാൻ സിസ്റ്റർ കാർമേൽ എത്തിയിരുന്നു. ബോംബയിലെ സന്യാസി മഠത്തിൽ താമസ്സിച്ചുകൊണ്ടാണവർ ആഗ്ര, മധുര, ഡൽഹി, ഹരിദ്വാർ തുടങ്ങിയ പല പുണ്യസ്ഥലങ്ങൾ സന്ദർശിച്ചത്. ഹരിദ്വാറിൽ സുഹൃത്തായ സ്വാമി രാമേശ്വര ശങ്കർക്കൊപ്പമാണ് ഒരു ദിവസം താമസ്സിച്ചത്. അതിന്റെ പ്രധാന കാരണം പുണ്യനദിയായ ഗംഗയിൽ നിന്നുള്ള ഗംഗാജലം കുടിക്കാനാണ്. ധാരാളം തീർത്ഥാടകരെ അവർ കണ്ടു. ജെസ്സീക്ക അവിടെ കണ്ടതെല്ലാം പുതുമയുള്ള കാഴ്ചകളായിരുന്നു. സ്വാമിയുടെ കഴുത്തിലും കൈകളിലും വിവിധ നിറത്തിലുള്ള രുന്ദ്രാക്ഷമാലകളും, പൂണൂലും, നരയാർന്ന നീണ്ട മുടിയും താടിയുമൊക്കെ കണ്ണുകൾക്ക് ഹരം നല്കുന്നതായിരുന്നു. സ്വാമി നീണ്ട വർഷങ്ങൾ ഹിമാലയത്തിൽ തപസ്സനുഷ്ടിച്ചതും ലണ്ടനിലെ നമ്മുടെ ആശ്രമത്തിൽ വന്നിട്ടുള്ളതൊക്കെ സിസ്റ്റർ കാർമേൽ ജെസ്സീക്കയെ ധരിപ്പിച്ചു. .യാത്രകളിലെല്ലാം അത്യാധികം ക്ഷീണം സിസ്റ്റർക്ക് തോന്നിയിരുന്നു.
യാത്രകൾ കഴിഞ്ഞെത്തിയ സിസ്റ്റർ മുഖ്യമന്ത്രിയെ സന്ദർശിച്ച് ബോംബയിൽ അലഞ്ഞു നടക്കുന്ന വേശ്യകൾക്ക് വാസസ്ഥലവും പരിരക്ഷയും നല്കണമെന്ന് ഒരു നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. തുടർന്നുള്ള ദിവസങ്ങളിൽ ബോംബയിലെ വേശ്യാലയങ്ങൾ തേടി സിസ്റ്ററും ജെസ്സീക്കയും സഞ്ചരിച്ചു. വഴിയോരങ്ങളിലെ ചെറുകുടിലുകളിൽപ്പോലും ഇതൊരു കുടിൽ വ്യവസായം പോലെ നടത്തുന്നവരെ കണ്ടു. പല കുടിലുകളിലും അവർ കയറിയിറങ്ങി ബോധവൽക്കരണം നടത്തുകയും എത്രയും വേഗത്തിൽ അവർക്ക് തൊഴിൽ, പാർപ്പിട സൗകര്യങ്ങൾ ഒരുക്കിതരാമെന്നന് ഉറപ്പുകൊടുക്കുകയും ചെയ്തു.
ചില കൂരകളിൽ അമ്മയെ കാത്തിരിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളെ കണ്ടു. അവരിൽ ചിലർ വിശപ്പ് കൊണ്ട് കരയുന്നുണ്ട്. സിസ്റ്ററും ജെസ്സീക്കയും ഹോട്ടലിൽ പോയി ഭക്ഷണത്തിന്റെ പൊതികൾ വാങ്ങിവന്നു. മണിക്കൂറുകൾ അവരുടെ അമ്മമാരെ കാത്തിരുന്നു. കടകളിൽ നിന്ന് അവർക്ക് കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും വാങ്ങി കൊടുത്തു. സിസ്റ്റർ കുട്ടികളുമായി കുസൃതിപറഞ്ഞ് പൊട്ടിച്ചിരിച്ചു. അമ്മമാർ വന്നപ്പോൾ അവരുടെ കഴിവുകളെ കുറിച്ച് വാചാലയായി. ആ അമ്മമാർക്ക് കരയു കയല്ലാതെ മറ്റൊരു മറുപടിയും പറയാനില്ലാതെയിരുന്നു. ഒാരോ ദിവസവും സിസ്റ്റർ കാർമേലിനെ ഒന്നിലധികം സ്ത്രീകൾ കാത്തിരുന്നു. അതിൽ പതിനഞ്ച് വയസ്സുള്ള അമ്മമാരുണ്ടായിരുന്നു. ഇരുളിലാണ്ടുപോയ കണ്ണുകളിൽ വെളിച്ചം കണ്ടുതുടങ്ങി. തങ്ങൾക്ക് ജീവിതത്തെ തിരിച്ചു നല്കാമെന്നു പറഞ്ഞ കന്യാസ്ത്രീയെ ഇവിടെയെത്തിച്ചത് ഇൗശ്വരനെന്നവർ വിശ്വസിച്ചു. ജെസീക്കായിക്ക് ഹിന്ദി അറിയില്ലെങ്കിലും സിസ്റ്ററുടെ സഹായിയായി ഒപ്പംകൂടി. സിസ്റ്ററുമയി നടത്തുന്ന സംഭാഷണങ്ങളുടെ പൊരുൾ അവൾ മനസ്സിലാക്കി. ലണ്ടനിലേക്ക് മടങ്ങുന്നതിന് മുൻപ് ഇൗ ദുഷിച്ച അന്തരീക്ഷത്തിൽ നിന്നും അവരെ രക്ഷപ്പെടുത്തണമെന്ന് സിസ്റ്റർ തീരുമാനിച്ചു. പല പ്രാവശ്യം ആരോഗ്യവകുപ്പ് മന്ത്രിയുടെ ഒാഫീസിൽ കയറിയിറങ്ങി.
വേശ്യകളെ കാത്തു നിന്നവർ, വന്നവരൊക്കെ നിരാശയോടെ മടങ്ങാൻ തുടങ്ങി. കോരിച്ചൊരിയുന്ന മഴയത്തും അവരുടെ കുടിലിനു മുന്നിൽ അവർ നനഞ്ഞു നിന്നതല്ലാതെ ഫലമുണ്ടായില്ല. ഇടയ്ക്കിടെ ആകാശത്ത് ഇടിവെട്ടുമുണ്ടായിരുന്നു. കാറ്റിന്റെ ശക്തിയും കൂടിവന്നു. സിസ്റ്റർ കാർമേൽ വേശ്യകളുടെ ഇടയിൽ ഇതിനകം ഒരു മാലാഖയായി മാറി. അവിടെ നിന്നുള്ള ഒരു സ്ത്രീയെ ചിലർ കാറിൽ കയറ്റികൊണ്ട്പൊകാൻ വന്നത് സിസ്റ്ററും ജെസ്സീക്കയും തടഞ്ഞു. അത് ചെറിയൊരു സംഘർഷത്തിലാണവസാനിച്ചത്. പോലീസ്സിനെ വിളിക്കുമെന്നായപ്പോൾ വെപ്രാളത്തോടെയവർ കാറിൽ മടങ്ങിപൊയി.
ഒരോ ദിവസം കഴിയുന്തോറും സിസ്റ്ററിന് ശത്രുക്കളുടെ എണ്ണം വർദ്ധിച്ചു. പാവപ്പെട്ട സ്ത്രീകൾക്ക് ഭക്ഷണവും വസ്ത്രങ്ങളും പണവും നല്കുന്നത് ശത്രുക്കളെ നിരാശപ്പെടുത്തി.
കൽക്കട്ടയിലും ബോംബയിലും ഒരു ഗൂഡസംഘം സിസ്റ്റർ കാർമേലിനെ പിൻതുടരുന്നത് അവർ അറിഞ്ഞിരുന്നില്ല. പലപ്പോഴും അവരുടെ വാഹനങ്ങൾ ഒരു മിന്നൽപോലെ കടന്നുപോകുന്നത് കാണാമായിരുന്നു.
ഒരുച്ചസമയത്ത് തെരുവിലെ കൂരകളിലേക്ക് ഭക്ഷണപൊതികളുമായി ഒാട്ടോറിക്ഷായിൽ സിസ്റ്ററും ജെസ്സീക്കയും കടന്നുവരുമ്പോൾ അതാ…… പെട്ടന്നൊരു കറുത്തവാൻ അവരെ കടന്നുപോയി.
അധിക ആൾ സഞ്ചാരമില്ലാത്തതിനാലാവാം ഇൗ വാഹനത്തിന് ഇത്രയും വേഗത.
വാൻ ആ നിരത്തിന്റെ അവസാനഭാഗത്തെ വളവിൽ തിരിഞ്ഞുനിന്നു. വാഹനത്തിന്റെ പിൻ ഭാഗം മാത്രം അവ്യക്തതയിൽ കാണാം. വാനിൽ നിന്നുമിറങ്ങിയ ഒരാൾ വാനിന്റെ പിൻഭാഗത്തെ വാതിൽ തുറന്നു എന്തോ എടുത്ത് അകത്ത് വെച്ച് വാതിലടച്ചു. അതിന് ശേഷം വാൻ വളവിൽ മറഞ്ഞുപോയി.
സിസ്റ്ററും ജെസ്സീക്കയും ഒാട്ടോറിക്ഷായിൽ നിന്നും ഭക്ഷണപൊതികൾ ഇറക്കിവെച്ചിട്ട് ഡൈ്രവർക്ക് കൂലി കൊടുത്തു പറഞ്ഞുവിട്ടു. ജെസീക്ക പ്ലാസ്റ്റിക്ക് കവറിലിരുന്ന ഭക്ഷണവുമായി കൂരകളിലേക്ക് പോയി. സിസ്റ്റർ ഭക്ഷണത്തിന് കാവൽനിന്നു.
പെട്ടന്ന് ആ കറുത്ത വാൻ തിരിച്ചുവന്നു സിസ്റ്റർ കാർമേലിനെ മുട്ടിയുരുമ്മി സഡൻ ബ്രേക്കിട്ടു നിന്നു.
സിസ്റ്റർ ഞെട്ടിത്തിരിഞ്ഞു നോക്കി. കറുത്ത മുഖംമൂടിയണിഞ്ഞ മൂന്ന് ദൃഡഗാത്രർ വാനിൽ നിന്ന് ചാടിയിറങ്ങി സിസ്റ്ററെ കടന്നുപിടിച്ച് തയ്യാറാക്കി കൊണ്ടുവന്ന പ്ലാസ്റ്റർ വായിൽ ഒട്ടിക്കുകയും വാനിന്റെതുറന്ന വാതലിലൂടെ ബലമായി അകത്തേക്ക് പിടിച്ച് വലിച്ചിട്ട് തോർത്തുകൊണ്ട് കൈകൾ കെട്ടി വാതിലടച്ചു.
ഞൊടിയിട..ഞൊടിയിട മാത്രം
അവിടുത്തെ കൂരകളിൽ നിന്ന് സിസ്റ്റർ വന്നതറിഞ്ഞ് സന്തോഷത്തോടെ കുട്ടികളും ജസീക്കായിക്കൊപ്പം വന്നപ്പോൾ അവർ കണ്ട കാഴ്ച ഒരു കറുത്തവാൻ ഭക്ഷണവും വസ്ത്രങ്ങളുമിരുന്ന സ്ഥലത്ത് നിന്ന് സിസ്റ്ററെ വാനിലേക്ക് വലിച്ചിട്ട് ചീറിപാഞ്ഞുപോകുന്നതാണ്.
നിമിഷങ്ങൾ അവർ അന്ധാളിച്ചുനോക്കി. അലമുറയിട്ടുകൊണ്ട് അവിടേക്ക് ഒാടിയെത്തി. ഒരു ചെറിയ ആൺകുട്ടി വാനിന് പിറകെയോടി. അവൻ അണച്ചു നിന്നതല്ലാതെ ഫലമുണ്ടായില്ല. എല്ലാവരുടെയും കണ്ണുകൾ വിടർന്നു വികസിച്ചു. ജെസീക്ക ആംഗ്യഭാഷയിൽ ചോദിച്ചു.
പോലിസ് സ്റ്റേഷൻ എവിടെയാണ്?
~ഒപ്പം വന്ന മൂന്ന് സ്ത്രീകൾ കാര്യം മനസ്സിലാക്കി. ജെസിക്കായിക്കൊപ്പം രണ്ട് സ്ത്രീകൾ പോലീസ് സ്റ്റേഷനിലേക്ക് ഒാടി. ജെസിക്ക ആ കാഴ്ച ഒരു ഞെട്ടലോടെയാണ് കണ്ടത്. സ്ത്രീകൾ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു.
സിസ്റ്റർ കാർമേൽ ആ വാനിനുള്ളിൽ പിടഞ്ഞു, പിടഞ്ഞു ഇരുന്നു.
“”ഭയാഗ്രസ്ഥതയുടെ കൊടും ഭീഭത്സാന്തരീക്ഷം!
~ഒരു തോർത്തുകൊണ്ട് തലയും താടിയും മുഖവും മറച്ച് വാൻ പായിപ്പിക്കുന്ന ഡൈ്രവർ. വാനിനുള്ളിലിരിക്കുന്നവരെ പുറത്താർക്കും കാണാൻ സാധിക്കില്ല. ഇരുവശത്തുനിന്നും സിസ്റ്റർ കാർമേലിനെ അമർത്തിപ്പിടിച്ചിരിക്കുന്നു. മുഖംമൂടി ധരിച്ച രണ്ട് പേർ ക്രൂരഭാവത്തോടെ നോക്കുന്നു. സിസ്റ്റർ കാർമേലിന് ശ്വാസം കഴിക്കാനാവുന്നില്ല. മൂക്കിലൂടെ ശ്വസിക്കാനെന്നോണം ശിരസ്സ് ഉയർത്തി ഉയർത്തിപ്പിടിച്ചുകൊണ്ടിരുന്നു. ഇത് കണ്ട ഇടത്തുവശത്തിരുന്നവൻ സിസ്റ്ററുടെ വായിൽ ഒട്ടിച്ചുനിർത്തിയ പ്ലാസ്റ്റർ വലിച്ചൂരി. അസഹ്യമായ വേദന. ശ്വാസ്വാച്ഛാസം ധൃതഗതിയിലായി. നിങ്ങൾ ആരാണ് എന്ന് ചോദിക്കാൻ തുടങ്ങിയപ്പോൾ തന്നെ തന്റെ തഴമ്പുള്ള കൈപത്തികൊണ്ട് വായ്പൊത്തിപ്പിടിച്ചു വീണ്ടും വായിൽ മാത്രമായി പ്ലാസ്റ്റർ ഒട്ടിച്ചു. ഇപ്പോൾ സിസ്റ്റർക്ക് മൂക്കിൽ കൂടി ശ്വാസം കഴിക്കാമെന്നായി.
എല്ലാ ശക്തിയുമെടുത്ത് പിടഞ്ഞു കൂതറിക്കൊണ്ടിരുന്ന സിസ്റ്ററെ ഇരുവശങ്ങളിലിരുന്നവർ ഞെക്കിയമർത്തി അണച്ചുപിടിച്ചു. പിടയാനോ കുതറാനോ സാധിക്കാതെ സിസ്റ്റർ ഞെങ്ങിയമർന്നു.
വാൻ അതിവേഗത്തിൽ ചീറിപ്പാഞ്ഞു. ഡൈ്രവറടക്കം മൂന്ന് പേരും എന്തോക്കെയോ ആംഗ്യങ്ങൾ മാത്രം കാണിച്ചുകൊണ്ടിരുന്നു. ഞെക്കിയമർത്തിപ്പിടിച്ചിരുന്ന ആ കശ്മലന്മാരുടെ കൈവിരലുകൾ സിസ്റ്ററുടെ ശരീരഭാഗങ്ങളിൽ വികൃതികൾ കാട്ടിത്തുടങ്ങി.
“”ജീസസ്…..ജീസസ്…..”
എന്ന മൃദുഅക്ഷരങ്ങൾ സിസ്റ്റർ തന്റെ ശ്വാസവായുവിൽ അള്ളിപ്പിടിച്ചുവെച്ചു.
വാൻ പാഞ്ഞുപാഞ്ഞു പോകുന്നു. ആൾസഞ്ചാരത്തിന്റെ അടയാളങ്ങളില്ലാത്ത നിരത്തുകൾ.
ഒടുവിൽ മുൾപ്പടർപ്പുകൾ തിങ്ങിനിന്നിരുന്ന കുറ്റിക്കാട്ടിലൂടെ വാൻ വേഗം കുറച്ചു നീങ്ങി. കുറ്റിക്കാടുകൾ അവസാനിക്കുന്നിടത്ത് പൊട്ടിപൊളിഞ്ഞ ഒരു കൂറ്റൻ ബംഗ്ലാവ്.
ഒരു പരുക്കൻ കാറ്റിന്റെ ഭീകരത. ആളനക്കമോ കാറ്റിളക്കമോയില്ലാത്ത ഒരു ഭയാനക മൂകത.
സിസ്റ്റർ കാർമേലിന് ഭയാഗ്രസ്തതയുടെ ഒരു വിറയൽ മാത്രം. വാൻ നിന്നു. അതിന്റെ പിൻവാതിൽ തുറക്കപ്പെട്ടു. ഞെക്കിയമർത്തി വികൃതി കാണിച്ച ആ രണ്ടു ഭീകരർ സിസ്റ്ററെ വാതിലിൽ നിന്നും വലിച്ചിറക്കി അടുത്തുള്ളവന്റെ സഹായത്തോടെ പൊക്കിയെടുത്തു. വാൻ ബഗ്ലാവിന്റെ പുറകിലേക്ക് ഒാടിച്ചു കയറ്റി. അഴുക്കും മാറാലകളും പൊടിയും നിറഞ്ഞ ഇടനാഴികളിലൂടെ പൊക്കിയും വലിച്ചിഴച്ചും അവർ ഒരു വിശാമുറിയിലേക്ക് സിസ്റ്ററെ വലിച്ചെറിഞ്ഞു. പൊട്ടിപൊളിഞ്ഞ ആ ബഗ്ലാവിന് ധാരാളം മുറികളുണ്ടായിരുന്നു. വെളിച്ചമില്ലാത്ത ഇരുണ്ടമുറികൾ. ഇതോരു കൊള്ളക്കാരുടെ സങ്കേതം പോലെ തോന്നി.
മൂന്ന് പേർ അടുത്തമുറിയിലേക്ക് പോയി. മുഖംമൂടി മാറ്റി അവർ ഒന്നിച്ചിരുന്ന് പൊട്ടിച്ചിരിച്ചു. പൊട്ടിപ്പൊട്ടിച്ചിരിച്ചു. ഏതോ ഭാഷകൾ സംസ്സാരിക്കുന്നു. ലക്ഷങ്ങളുടെ കണക്കുകൾ പറഞ്ഞവർ അട്ടഹസിച്ചു പൊട്ടിച്ചിരിച്ചു. മെക്സിക്കോ, ബ്രസീൽ, അമേരിക്ക അവർ ഉറക്കെവിളിച്ചു പറഞ്ഞു ചിരിക്കുന്നു.
വന്യതയുടെ ഭീകര ആക്രോശങ്ങൾ
സിസ്റ്റർ വേദനയോടെ എഴുന്നേറ്റ് മെല്ലെ മെല്ലെ അവരുടെയടുത്തേക്ക് നടന്ന് ചെന്ന് ആ ഹിംസ്രജീവികളെ കണ്ണീരോടെ നോക്കി. ആരും ഭയക്കുന്ന പുള്ളിപ്പാടുകൾ നിറഞ്ഞ ഭീകരമുഖങ്ങൾ.
ലോകരാഷ്ട്രങ്ങളിലെ മഹത് ഭരണാധിപൻന്മാരുടെ ഒപ്പമിരുന്ന് ചാഞ്ചല്യമെന്നെ പ്രതികരിക്കുന്ന ആ നിർമ്മലമിഴികൾ ഇപ്പോൾ ഇൗ മൂന്ന് വന്യമൃഗങ്ങളുടെ മുന്നിൽ പാതികൂമ്പിയടഞ്ഞു നില്ക്കുന്നു.

കാമഭ്രാന്തിൽ ചുവന്ന കണ്ണുകളുമായി നിൽക്കുന്ന ആ ഭിഭത്സ മുഖങ്ങളിലേക്ക് ദയനീയമായി കൈകൂപ്പി. അതിൽ തന്നെ ഉപദ്രവിക്കരുതെന്ന അപേക്ഷയായിരുന്നു. ഇൗ അപേക്ഷയ്ക്ക് കിട്ടിയത് കരണത്ത് ഒരടിയാണ്. സിസ്റ്റർ തലചുറ്റലോടെ തറയിൽ വീണു.
പെട്ടെന്നൊരുത്തൻ കുനിഞ്ഞ് നിന്ന് വീണുകിടക്കുന്ന നിഷ്കളങ്കയായ ആ ശ്രേഷ്ട സന്യാസിനിയുടെ അധരങ്ങളിൽ പറ്റിപിടിച്ചികിടന്ന പ്ലാസ്റ്റർ വലിച്ചു ഇളക്കിയും ഒട്ടിച്ചും രസിച്ചു. തീവ്രവേദനയാൽ ആ പാവം പിടഞ്ഞുപോയി. സിസ്റ്ററെ അവർ മുകളിലേക്കുയർത്തി.
കാമവെറിപൂണ്ട ആ മൂന്ന് കശ്മലന്മാർ പൊട്ടിപൊട്ടിച്ചിരിച്ചുകൊണ്ട് ഗരുഡ നഖങ്ങളുമായി സിസ്റ്ററുടെ ശരീരത്തും ബാഹ്യവും ആന്തരികമായും അഴുക്ക് പുരളാത്ത ആ സഭാവസ്ത്രത്തിലും അഴിഞ്ഞാടി.
“”ജീസസ്….ജീസസ്”
എന്ന അവശസ്വരത്തിലെ നിലവിളികൾ പുറത്തുവരാതെ അധരങ്ങളിൽ മരവിച്ചു നിന്നു. അടിവസ്ത്രങ്ങൾ പിച്ചിച്ചീന്താൻ, ആ കാരാള ഹസ്തങ്ങൾ തുനിഞ്ഞപ്പോൾ, തലച്ചോറിന്റെ കർക്കശശാസനയനുസരിച്ച് സർവ്വശക്തിയുമായി സിസ്റ്റർ അവരിലൊരുത്തന്റെ കൈത്തണ്ടയിൽ കടിച്ചു. ക്രൂദ്ധനായ അവൻ സിസ്റ്ററിന്റെ കരണത്താഞ്ഞടിച്ചു.
ഇടത് കാത് പൊട്ടിത്തകർന്നു ചുട്രക്തം ഒലിച്ചിറങ്ങി. തല കറങ്ങി കണ്ണുകളുടെ പ്രകാശം നഷ്ടപ്പെട്ടു. തലച്ചോറിന്റെ ആന്തരികചോദനങ്ങൾ യഥാസമയം നൽകിവന്ന എല്ലാ അറിയിപ്പുകളും നിശ്ചലമായി.
കണ്ണുകളിൽ ഇരുൾപടർന്നു.
ശരീരത്തിലെ കോശങ്ങളുടെ നിരന്തര പ്രക്രിയകൾ തളർന്ന് തളർന്ന് ബോധം മറഞ്ഞു.

സിസ്റ്റർ കാർമേലിനെ അജ്ഞാതർ തട്ടികൊണ്ടുപോയിരിക്കുന്നു എന്ന വാർത്ത ലോകമെമ്പാടും പടർന്നു കയറി. ജനങ്ങൾ, സഭാ പിതാക്കന്മാർ, ഭരണാധിപൻന്മാർ അമ്പരപ്പോടെയാണ് ആ വാർത്ത ശ്രവിച്ചത്. ആ വാർത്തയിൽ ബോംബെ നഗരം പ്രകമ്പനം കൊണ്ടു.
പോലീസ് നഗരത്തിന്റെ മുക്കിലും മൂലയിലും പരിശോധനകൾ ആരംഭിച്ചു. ലോകമെമ്പാടുമുള്ള ടി.വി ചാനലുകളിൽ സിസ്റ്ററുടെ പടങ്ങൾ പ്രത്യക്ഷപ്പെട്ടു. പ്രമുഖരെല്ലാം മരവിപ്പോടെയാണ് അതറിഞ്ഞഥ്. അജ്ഞാതരുടെ കൈയ്യിൽ നിന്ന് സിസ്റ്റർ രക്ഷപ്പെടുമോ? പല പാശ്ചാത്യരാജ്യങ്ങളും എത്ര തുകവേണമെങ്കിലും ഞങ്ങൾ തരാം സിസ്റ്ററെ രക്ഷപ്പെടുത്തണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രിയെ അറിയിച്ചു. സർക്കാരുകൾ വളരെ ഗൗരവമായിട്ടാണ് അതിനെ കണ്ടത്. ആരാണീ അജ്ഞാതർ? മതതീവ്രവാദികളോ, അതോ രാജ്യാന്തര ഭീകരവാദികളോ? ആരായാലും അവർ കാട്ടിയത് കൊടും ക്രൂരതയാണ്. സർക്കാർ അവരെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പത്രക്കാരുടെ ചോദ്യത്തിന് മറുപടി നല്കി.
ഒരു പകൽ മുഴുവൻ ധാരാളം അഭ്യൂഹങ്ങൾ പരന്നു.
“”ഒടുവിൽ വാർത്ത സ്ഥീരീകരിക്കപ്പെട്ടു. നഗരത്തിന് പുറത്ത് ഒരു വിജനപ്രദേശത്തുള്ള കുറ്റിക്കാട്ടിനുള്ളിലെ കെട്ടിടത്തിനുള്ളിൽ ഒരു സ്ത്രീയുടെ മൃത്ദേഹം!
പൂർണ്ണ നഗ്നയായ മൃതശരീരം!
കൂട്ടബലാസംഗത്തിന് ഇരയാക്കപ്പെട്ടതിന്റെ അടയാളങ്ങളുള്ള മൃതശരീരം!
അവയവങ്ങൾ ചിന്നഭിന്നമാക്കപ്പെട്ട മൃതശരീരം
മുഖം വികൃതമാക്കിയും അധരങ്ങൾ കടിച്ചുമുറിക്കപ്പെട്ടിരിക്കുന്നു.
മാർത്തടഞെട്ടുകൾ മൂർച്ചയുള്ള ആയുധംകൊണ്ട് മുറിച്ചിരിക്കുന്നു.
മുക്കാൽ അടിയോളം നീളമുള്ള ഒരു കഠാര
ഗുഹ്യഭാഗത്ത് കുത്തിനിർത്തിയിരിക്കുന്നു
രക്തം……രക്തം……….രക്തമയം………ആ മൃതദേഹം മുഴുവനായും രക്തമയം”
ബോംബേ പോലീസ് നായാണ് പോലീസിനെ അവിടെയിത്തിച്ചത്. കുറ്റിക്കാട്ടിനടുത്തുള്ള പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിലെ അഴുക്കും പൊടിയും നിറഞ്ഞ വിശാലമായ ഒരു മുറി. രക്തം തളം കെട്ടികിടന്ന മുറി.
ബോംബേ പോലീസിന്റെ ത്വരിത നടപടിക്രമങ്ങളിൽ പെട്ടന്ന് തന്നെ പോസ്റ്റ്മാർട്ടം നടന്നു.
ക്രൂരമായ ദേഹോപദ്രവത്തിലുള്ള കൂട്ടബലാസംഗം.
ജുഗുപ്സാവകമായ പീഡനങ്ങൾ
മൃതശരീരത്തിലും അക്രമണം
കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിരിക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആരെയും ഞെട്ടിക്കുന്നതായിരുന്നു.
സിസ്റ്റർ കാർമേലിനെ തട്ടികൊണ്ട് പോയത് അന്താരാഷ്ട്ര കോലയാളികൾ എന്ന് സംശയിച്ചു. ഭീകരർക്ക് മാത്രമേ ഒരു മൃതശരീരത്തോട് ഇത്രമാത്രം കൊടുംക്രൂരത ചെയ്യാൻ സാധിക്കു. കുറ്റവാളികളെ കണ്ടത്താൻ അന്താരാഷ്ട്ര കുറ്റന്വേഷണ ഏജൻസികളുടെ സഹായം തേടാൻ തീരുമാനിച്ചു. കുറ്റവാളികളെ കണ്ടെത്തുമെന്ന് അധികാരികൾ ഉറപ്പ് നല്കി. പോലീസ് ഉൗർജ്ജിതമായി അന്വേഷണം തുടങ്ങി.
ബോംബയിലും കൽക്കട്ടയിലും ഡൽഹിയിലും കേരളത്തിലും രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
കൊട്ടാരം കോശി ബോംബയിലെത്തി.
ബോംബയിലെ അതുരാശ്രമത്തിനു മുന്നിൽ മൃതദേഹം പൊതു ദർശനത്തിന് വെച്ചു.
ജെസീക്ക ആ മൃതദേഹത്തിന് മുന്നിലിരുന്ന് പൊട്ടികരഞ്ഞു. ഫാത്തിമയും, സിസ്റ്റർ നോറിനും മറ്റ് കന്യാസ്ത്രീകളും കരഞ്ഞുകലങ്ങിയ മിഴികളുമായി നിന്നു. അതിന്റെ ഒരു ഭാഗത്തായി സിസ്റ്റർ പരിചരിച്ച വേശ്യകളും കുട്ടികളും കണ്ണീരൊപ്പുന്നുണ്ടായിരുന്നു. കൽകട്ടയിലെ മദർ സുപ്പീരിയർ, സ്വാമി രാമേശ്വരശങ്കർ മുതലായവർക്കൊപ്പം ഇന്ത്യയിലെ ബ്രിട്ടീഷ് അംബാസിഡറും, മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും, ക്രസ്തീയ സഭകളിലെ ബിഷപ്പൻമാരും, സന്യാസിനികളും വൈദികരും, വിവിധ സംഘടനാ ഭാരവാഹികളും അവിടെയെത്തിയിരുന്നു. അവിടം ഒരു ദു:ഖസാഗരതീരമായിരുന്നു.
ബോംബയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ സഹോദരിയുടെ ശവശരീരവുമായി കൊട്ടാരം കോശി തിരിക്കുന്ന ദിവസം ഏയർപോർട്ടിൽ സിസ്റ്റർ നോറിൻ, ജെസീക്ക, ഫാത്തിമ നിറകകണ്ണുകളോടെയാണ് കോശിയെ യാത്രയാക്കിയത്.
വിമാനത്തിലിരിക്കുമ്പോൾ കോശി പിതാവിന്റെ ശവകല്ലറയ്ക്കടുത്തുവെച്ച് മാധ്യമ പ്രവർത്തകർക്ക് സിസ്റ്റർ കാർമേൽ നൽകിയ വാക്കുകൾ ഒാർത്തു.
“”മരണം എപ്പോഴും എന്റെ മേൽ കഴുകനെപ്പോലെയുണ്ട്
മരണവും ഒരു കിരീടമാണ്
മൗനമായി ഒഴുകുന്ന നദിയിലും മുതലകളില്ലേ?
അങ്ങനെ സംഭവിച്ചാൽ എന്നെ ഒാർത്ത് ആരും കരയരുത് ”
കൊട്ടാരം കോശി അധരങ്ങൾ മുറുക്കിപ്പിടിച്ച് വിങ്ങി വിങ്ങി തേങ്ങി. കണ്ണുകൾ നിറഞ്ഞൊഴുകി. കോശിയുടെ മനസ്സ് ഒരഗ്നിപർവ്വതം പോലെ പുകഞ്ഞു.
“”ഇതാ……ഇതാ…. ഇൗ …. ശവപേടകത്തിൽ ഒരു മുഖം!
കൂട്ടബലാസത്സംഗം ചെയ്തു കൊലചെയ്യപ്പെട്ടു
വികൃതമാക്കപ്പെട്ട ഇൗ മുഖം ലോക മഹാഭൂപടത്തിൽ
ഏത്….ഏത്….. രാജ്യത്തിന്റേതാണ്.
ഇൗ മുഖം ഇന്ത്യാ മഹാസാമ്രജ്യത്തിന്റെ
വർഗ്ഗീയ ഭ്രാന്തും, ലൈംഗീകതയുടെയും വികൃതമുഖമാണ്.