ലാലി രംഗനാഥ് ( ലാലിമ )

അലസമെൻ ചിന്തകൾ വഴിമാറിയൊഴുകുന്നു
അന്നത്തെ ഓണത്തിനോർമ്മതൻ ചാരത്തായ്…

അത്തം തുടങ്ങിയണഞ്ഞിടും പത്തുനാൾ
ആഹ്ലാദമോടെ ഞാൻ പാറിപ്പറന്നതും,
പൂക്കൾ പറിച്ചതും,പൂക്കളമിട്ടതും കൂട്ടരോടൊത്തു കളിച്ചുല്ലസിച്ചതും,
സദ്യവട്ടങ്ങൾക്ക് ചുക്കാൻ പിടിച്ചിടും,
അമ്മതൻ ചാരേയലസം നടന്നതും..

ഉപ്പേരി, പപ്പടം പിന്നിലൊളിപ്പിച്ചു ,
സദ്യയെയോർത്തന്ന് സമയം കഴിച്ചതും..
പായസത്തിന്റെയാ നെയ്മണം നാവിലെ തേനൂറുമോർമ്മയിലേറെ തിളങ്ങിടൂ.

ഇന്നത്തെയോണത്തിൽ നല്ലോ ർമ്മയൊന്നുമില്ലെല്ലാം സമൃദ്ധിയിൽ
പിന്നെന്തു പൊന്നോണം??
ആശകളെല്ലാം ദ്രുതമായ് നിറവേറി-
ലാശകൾക്കപ്രാപ്യമാമൊന്ന് തേടും നാം..

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാവൂറും സദ്യതൻ മഹിമ ചൊല്ലീടുകിൽ,
കൊച്ചു ബാല്യങ്ങൾക്കതത്ര രസിപ്പീല..
പാശ്ചാത്യ ശീലങ്ങളൊന്നിൽ
ലയിച്ചോരിൽ
ബർഗറും പീസായും പുതുമ ഉണർത്തീടൂ…

ലാലി രംഗനാഥ് (ലാലിമ) :- തിരുവനന്തപുരം, മണമ്പൂർ സ്വദേശിനിയാണ്.
ആനുകാലികങ്ങളിലും പ്രമുഖ ഓൺലൈൻ പത്രങ്ങളിലും കഥ,കവിത, യാത്രാവിവരണം തുടങ്ങിയവ സ്ഥിരമായി എഴുതാറുണ്ട്. നീലിമ, മോക്ഷം പൂക്കുന്ന താഴ്വര എന്നീ രണ്ട് നോവലുകളും, മൂന്ന് കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം ബാംഗ്ലൂരിലാണ് സ്ഥിരതാമസം.ഇപ്പോൾ ലാലിമ എന്ന തൂലികാനാമത്തിൽ എഴുതുന്നു.