സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്രൊബേഷനറി ക്ലാർക്ക്, പ്രൊബേഷനറി ഓഫിസർ തസ്‌തികകളിൽ അവസരം. 545 ഒഴിവുകളാണുള്ളത്. ക്ലാർക്ക് തസ്തികയിൽ 385 ഒഴിവുകളും പിഒ തസ്തികയിൽ 160 ഒഴിവുകളുമുണ്ട്. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ഓൺലൈൻ വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 30

പ്രൊബേഷനറി ക്ലാർക്ക്

ഒഴിവുകളുടെ എണ്ണം: കേരളമുൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ (സൗത്ത് സോൺ) 310 ഒഴിവുകളാണുള്ളത്. മറ്റു സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന നോർത്ത് സോണിൽ 75 ഒഴിവുകളുണ്ട്.

ശമ്പളം : 11765 – 31540 രൂപ

യോഗ്യത : കുറഞ്ഞത് 60 % മാർക്കോടെ റഗുലർ ബിരുദ ജയം. പത്താം ക്ലാസിലും പ്ലസ്ടുവിലും കുറഞ്ഞത് 60 % മാർക്ക് നേടിയവരാകണം അപേക്ഷകർ.

പ്രായം: 2019 ജൂൺ 30ന് 26 കവിയരുത്. പട്ടികവിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചു വർഷം ഇളവ് അനുവദിക്കും.