പാ​ക്കി​സ്ഥാ​നി​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 30 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പാ​ക്കി​സ്ഥാ​നി​ലെ സി​ന്ധ് പ്ര​വി​ശ്യ​യി​ലു​ള്ള ഘോ​ത്കി ജി​ല്ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മി​ല്ല​ത് എ​ക്സ്പ്ര​സും സ​ർ സ​യി​ദ് എ​ക്സ്പ്ര​സു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ഗ്രാ​മീ​ണ​രും പോ​ലീ​സും മ​റ്റു ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് പ​രി​ക്കേ​റ്റ​വ​രെ​യും മ​രി​ച്ച​വ​രെ​യും സ​മീ​പ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി. റേ​തി, ദ​ഹ​ർ​കി റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

ലാ​ഹോ​റി​ൽ​നി​ന്നും ക​റാ​ച്ചി​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്നു സ​ർ സ​യി​ദ് എ​ക്സ്പ്ര​സ്. ക​റാ​ച്ചി​യി​ൽ​നി​ന്നും സ​ർ​ഗോ​ഥ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മി​ല്ല​ത് എ​ക്സ്പ്ര​സ് പാ​ളം​തെ​റ്റു​ക​യും സ​ർ സ​യി​ദ് എ​ക്സ്പ്ര​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യു​മാ​യി​രു​ന്നു.