യുവനടി ആക്രമിച്ച കേസിൽ ഉൾപ്പെട്ടിരിക്കുന്നുവെന്ന് പള്‍സര്‍ സുനി പറഞ്ഞ മാഡത്തിൻറെയും വമ്പൻ സ്രാവിൻറെയും പേര് വെളിപ്പെടുത്തിയതായി സൂചന .സുനി കഴിഞ്ഞ ദിവസം പേര് വെളിപ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അതിനുള്ള സാഹചര്യം ലഭിച്ചിരുന്നില്ല . എന്നാൽ സുരക്ഷാപ്രശ്നങ്ങളുടെ പേരില്‍ കാക്കനാട് സബ്ജയിലില്‍ നിന്നും സുനിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.

കാക്കനാട് സബ് ജയിലില്‍ വച്ച്‌ ചിലര്‍ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന സുനിയുടെ പരാതി കണക്കിലെടുത്താണ് അങ്കമാലി കോടതി ഈ ഉത്തരവ് നല്‍കിയത്.അതേസമയം സുനിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് അന്വേഷണ സംഘം ഇത്തരത്തിൽ ഒരു നടപടി സ്വീകരിക്കുന്നതെന്നാണ് കരുതപ്പെടുന്നത് .ഇവിടെ എന്തെങ്കിലും വെളിപ്പെടുത്തിയാല്‍ ജയിലില്‍ ചെന്ന് അനുഭവിക്കേണ്ടി വരുമെന്ന് സുനി പറഞ്ഞു. ജയില്‍ സൂപ്രണ്ടിനോടു പോലും പരാതി പറയാന്‍ പറ്റാത്ത അവസ്ഥയാണെന്നും സുനി പറഞ്ഞു. ആഗസ്റ്റ് 30 വരെ സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടിയിട്ടുണ്ട്.