സ്വന്തം ലേഖകൻ

കാൽനടയാത്രക്കാർക്ക് സഹായകരമായ രീതിയിൽ ഇനിമുതൽ ഇംഗ്ലണ്ടിൽ നടപ്പാതയിൽ പാർക്കിംഗ് നിരോധിച്ചിരിക്കുന്നു. നിലവിൽ ലോറികൾക്ക് മാത്രമാണ് നടപ്പാതയിൽ പാർക്കിംഗ് നിരോധിച്ചിരിക്കുന്നത്. എന്നാൽ കൂടുതൽ പാർക്കിംഗ് ഏരിയകൾ സംഘടിപ്പിക്കാൻ ലോക്കൽ അതോറിറ്റികളോട് ഗവൺമെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ നീക്കം പാർക്കിംഗ് സൗകര്യത്തിനും ട്രാഫിക്കിനും കൂടുതൽ ബുദ്ധിമുട്ട് വരുത്തിവയ്ക്കാൻ സാധ്യത. കഴിഞ്ഞവർഷം തന്നെ ദേശീയതലത്തിൽ ഇത് നടപ്പിൽ വരുത്താനായി എംപിമാർ ഒരു കമ്മറ്റി രൂപീകരിച്ചിരുന്നു.

ഇപ്പോഴത്തെ പാർക്കിങ് സിസ്റ്റം പ്രകാരം മുതിർന്നവരും, അംഗവൈകല്യമുള്ളവരും മറ്റു ബുദ്ധിമുട്ടുകൾ നേരിടുന്നവരും നടക്കാനുള്ള ബുദ്ധിമുട്ട് കാരണം വീട്ടിൽനിന്ന് ഇറങ്ങാത്ത അവസ്ഥയായിരുന്നു നിലവിലുള്ളത്. നടപ്പാതകൾ എല്ലാം തന്നെ വാഹനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കും.

ഗതാഗത സെക്രട്ടറിയായ ഗ്രാൻഡ് ഷാപ്പ്സ് പറയുന്നു, ഇപ്പോൾതന്നെ നടപ്പാതയിലെ വാഹനങ്ങൾ കാരണം നടക്കാനാവാത്ത സ്ഥിതിയാണ്. ഇതിനെ നേരിടാൻ ഉള്ള മാർഗങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. ലണ്ടനിൽ മാത്രം 1974 മുതൽ ഇത് നിലവിലുണ്ട്. ഇനി ഇത്തരത്തിലുള്ള പാർക്കിംഗ് ലോട്ട് ഉപയോഗിക്കാനായി 100 പൗണ്ടിൽ അധികം പാർക്കിംഗ് ഫീസ് കൊടുക്കേണ്ടിവരും.