ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലണ്ടിൽ ആശുപത്രി ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികൾക്ക് ഇനി അപ്പോയിന്റ്മെന്റുകൾ, ശസ്ത്രക്രിയകൾ, പരിശോധനകൾ എന്നിവയ്ക്ക് കുറഞ്ഞത് മൂന്ന് ആഴ്ച മുമ്പ് അറിയിപ്പ് നൽകാൻ എൻഎച്ച്എസ് ഇംഗ്ലണ്ട് തീരുമാനിച്ചു. രോഗികൾക്ക് സമയബന്ധിതമായി വിവരം ലഭിക്കാത്തതും ആശയക്കുഴപ്പം നേരിടേണ്ടി വരുന്നതുമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ നടപടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതിയ ‘പേഷ്യന്റ് എക്സ്പീരിയൻസ് സ്റ്റാൻഡേർഡ്സ്’ പ്രകാരം, രോഗിയുടെ റഫറൽ സ്വീകരിച്ചതായി ഉടൻ അറിയിക്കുകയും ചികിത്സയ്ക്കായുള്ള കാത്തിരിപ്പ് കാലയളവിൽ തുടർച്ചയായി വിവരങ്ങൾ നൽകുകയും ചെയ്യും. എൻഎച്ച്എസ് ആപ്പ്, സന്ദേശങ്ങൾ, കത്തുകൾ എന്നിവ വഴിയാണ് വിവരങ്ങൾ കൈമാറുക. ചില രോഗികൾക്ക് അപ്പോയിന്റ്മെന്റ് തീയതി കഴിഞ്ഞ ശേഷമാണ് അറിയിപ്പ് ലഭിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്.

ഇംഗ്ലണ്ടിൽ നിലവിൽ 60 ലക്ഷത്തിലധികം പേർ വിവിധ ആശുപത്രി ചികിത്സകൾക്കായി കാത്തിരിക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രോഗികൾക്ക് കൂടുതൽ വ്യക്തതയും വിശ്വാസവും നൽകുന്നതിനൊപ്പം ആരോഗ്യസേവനങ്ങളെ കൂടുതൽ ആധുനികമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാനദണ്ഡങ്ങൾ നടപ്പാക്കുന്നതെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കി. രോഗി കേന്ദ്രിത സേവനത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്ന് ഹെൽത്ത്‌വാച്ച് ഇംഗ്ലണ്ടും പ്രതികരിച്ചു.