റാന്നി താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്റ്ററെ പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്ന സ്ഥലത്ത് കയറി കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ജാതിപറഞ്ഞു അധിക്ഷേപിക്കുകയും ഡോക്റ്ററുടെ ക്ലിനിക്കിലെ സാധനങ്ങൾ അടിച്ചുതകർക്കുകയും അവരുടെ ഫോണും പേഴ്‌സും മോഷ്ടിച്ചുകൊണ്ട് പോകുകയും ചെയ്ത സംഭവത്തിൽ പരാതി നൽകി രണ്ട് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ തയ്യാറാകാതെ പോലീസ്.

ദളിത് വിഭാഗത്തിൽ പെട്ട ഡോ. ആതിര മാധവിനെയാണ് ക്ലിനിക്കിൽ അതിക്രമിച്ച് കയറി ജാത്യാധിക്ഷേപം നടത്തുകയും അസഭ്യം വിളിക്കുകയും കയ്യേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തത്. ഡോകടറുടെ മുൻ ഭർത്താവാണ് അതിക്രമങ്ങൾ നടത്തിയത്. ഇവർ നിയമപരമായി ഡിവോഴ്സ് ആയവരും ആണ്.

ക്ലിനിക്കിൽ അതിക്രമിച്ചു കയറിയ മുൻ ഭർത്താവ് നടത്തിയ അതിക്രമങ്ങളുടെ വീഡിയോ സഹിതം സംഭവം നടന്ന നവംബർ 9 ന് തന്നെ ഡോക്ടർ ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.ശാരീരിക അസ്വസ്ഥത യെ തുടർന്ന് അടുത്തുള്ള ചങ്ങനാശേരി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കൈക്കും തലക്കും തോളിനും പരിക്കുകൾ ഉണ്ട്.

അടുത്തുള്ള പോലീസ് സ്റ്റേഷനിൽ സംഭവം നടന്ന അപ്പോള് തന്നെ വിവരം അറിയിച്ചു.പൊലീസ് എത്തി വേണ്ട നിർദേശങ്ങൾ നൽകിമടങ്ങുകയും ചെയ്തു. പിറ്റേന്ന് രാവിലെ വക്കീലിനെ കൂട്ടി കീഴ്‌വായ്പൂര്പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പോലീസ് ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി. ക്ലിനിക്കിൽ എത്തി മഹസ്സർ രേഖപ്പെടുത്തിയശേഷം നടപടി എടുക്കും എന്ന് ഉറപ്പ് നൽകിയിരുന്നു എങ്കിലും രണ്ട് ദിവസം പിന്നിടുമ്പോഴും പ്രതിയുടെ ഭാഗത്തുനിന്നുള്ള ഉന്നത ഇടപെടലിനെ തുടർന്ന് പ്രതിയാരെന്ന് വ്യക്തമായി മൊഴിയിൽ പറഞ്ഞിട്ടുള്ള കൃത്യമായ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുകളും ദൃക്‌സാക്ഷിയുമുള്ള കേസിൽ രണ്ടുദിവസമായി ഡാക്ടർക്ക് ജാതിവാലില്ലാത്തതുകൊണ്ട് മഞ്ജുവാരസ്യാർ മാർക്കും ജാതിവാലുള്ളവർക്കും മാത്രം നീതിലഭ്യമാക്കുന്ന നവോത്ഥാന പോലീസ് ഉരുണ്ടുകളിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡോകറ്ററുടെ ജീവന് തന്നെ ഭീഷണിയുണ്ട്. തൃശൂരിൽ മറ്റൊരു വനിതാഡോക്റ്റർ ഇത്തരത്തിൽ ക്ലിനിക്കിൽ ആക്രമിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്തിട്ട് അധിക ദിവസം ആയിട്ടില്ല. എന്നിട്ടുപോലും തികഞ്ഞ അലംഭാവം പുലർത്തുകയാണ് പോലീസ്. തനിക്ക് അപായമെന്തെങ്കിലും സംഭവിച്ചാൽ അതിന് ഈ പ്രതിയായിരിക്കും ഉത്തരവാദിയെന്ന് ഡോ. ആതിര മാധവ് പറഞ്ഞു.

എല്ലാ വേദനകളും കടിച്ച് അമർത്തി ഡോകടർ ഇന്നും റാന്നി താലൂക്കാശുപത്രയിൽ ഡൂട്ടിയിൽ ഉണ്ട്. പ്രതിക്ക് എതിരെ ഒരു നടപടിയും ഈ നേരം വരെ ഉണ്ടായിട്ടില്ല. വ്യക്തമായ അക്രമം, ബലപ്രയോഗം, അസഭ്യ വർഷം, സ്ത്രീത്വത്തിനേയും ജാതിയെയും അപമാനിക്കൽ, മോഷണം, ഭീഷണിപ്പെടുത്തൽ, കൊല പാതക ശ്രമം, സ്ഥാപനം നശിപ്പിക്കാൻ ശ്രമങ്ങൾ ഒക്കെ ഉണ്ടായിട്ടും അതിനെല്ലാം തെളിവു ഉണ്ടായിട്ടും ഒരു ദളിത് ഡോകറ്ററുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരായ ദളിത് സ്ത്രീകളുടെ പരാതികളോട് പോലീസ് സമീപനം എന്തായിരിക്കും എന്ന് ഊഹിച്ചുകൂടെ? എന്തായാലും നിയമപരമായി മുന്നോട്ട് പോകാൻ തന്നെ ആണ് തീരുമാനം എന്നും പോലീസിൽനിന്നും നീതിലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഡോകടർ വ്യക്തമാക്കി.