കൊച്ചി: പതിനാറുകാരിയെ ഗര്‍ഭിണിയാക്കിയ പന്ത്രണ്ടുകാരനെതിരെ പോസ്‌കോ ചുമത്തി. പെണ്‍കുട്ടിയുടെ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ പിതാവ് പന്ത്രണ്ടുകാരന്‍ തന്നെയാണെന്ന് പിതൃത്വ പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതേതുടര്‍ന്നാണ് പോസ്‌കോ ചുമത്തിയത്. പെണ്‍കുട്ടിയും ആണ്‍കുട്ടിയും അയല്‍വാസികളും ബന്ധുക്കളുമാണ്. പെണ്‍കുട്ടിയുടെ ഫസ്റ്റ് കസിനാണ് പന്ത്രണ്ടുകാരന്‍. ആണ്‍കുട്ടി തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. ഇതേതുടര്‍ന്ന് ഈ ബാലനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്.
അതേമസയം തന്നെ വഴിവിട്ട ബന്ധത്തിന് പ്രേരിപ്പിച്ചത് പെണ്‍കുട്ടിയാണെന്നാണ് ബാലന്റെ വാദം. ബാലന്റെ മൊഴി പ്രകാരം പെണ്‍കുട്ടിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇരുവരുടെയും മൊഴി കോടതിയില്‍ സമര്‍പ്പിച്ചതായി കളമശേരി സി.ഐ എസ്. ജയകൃഷ്ണന്‍ പറഞ്ഞു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്നും അന്വേഷണോദ്യോഗസ്ഥനായ ജയകൃഷ്ണന്‍ പറഞ്ഞു. കേസ് മാധ്യമവാര്‍ത്തയായതിനെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ബാലനെ മറ്റെരു സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Related news.. അങ്ങനെ അതും സംഭവിച്ചു; കൊച്ചിയിലെ 12കാരൻ 16കാരിയിൽ അച്ഛനായി! ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛൻ ഈ പയ്യനെന്ന് സ്ഥിരീകരണം