ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡർഹം കോൺസ്റ്റബുലറിയിൽ ഇൻസ്‌പെക്ടറായിരുന്ന റിച്ചാർഡ് വിൽസൺ കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല ഓൺലൈൻ ചാറ്റിൽ കുടുങ്ങി. ഓൺലൈൻ ബാല ലൈംഗിക ചൂഷണം തടയാനുള്ള സ്റ്റിംഗ് ഓപ്പറേഷന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥൻ വ്യാജ അക്കൗണ്ടിലൂടെ നടത്തിയ നിരീക്ഷണത്തിനിടെയാണ് സംഭവം പുറത്തുവന്നത്. 12 വയസ്സുകാരിയുടെ അടിവസ്ത്രത്തെ കുറിച്ച് അശ്ലീല പരാമർശങ്ങൾ നടത്തിയതായും സുഹൃത്തിന്റെ മകളുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ കാണുന്നതായി പറഞ്ഞതായും കോടതിയിൽ പ്രോസിക്യൂഷൻ
വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2023 ഫെബ്രുവരിയിൽ ‘കിക്ക്’ പ്ലാറ്റ്ഫോമിലെ ചാറ്റ് റൂമിലൂടെയായിരുന്നു വിൽസൺ ആശയവിനിമയം നടത്തിയത്. വ്യാജ പേരിൽ ഡബ്ലിന് സമീപമാണെന്ന് പറഞ്ഞ ഇയാൾ, ഒരു പെൺകുട്ടിയുടെ ചിത്രം പങ്കുവച്ച് അവളുടെ വസ്ത്രധാരണത്തെ കുറിച്ച് ലൈംഗിക സൂചനകളോടെയുള്ള സംഭാഷണം നടത്തി. തുടർന്ന് സ്നാപ്ചാറ്റിലേക്കും ആശയവിനിമയം നീണ്ടു. മാർച്ച് 17ന് അറസ്റ്റ് ചെയ്ത വിൽസൺ ചോദ്യം ചെയ്യലിൽ മൗനം പാലിച്ചതിനൊപ്പം മൊബൈൽ ഫോണിന്റെ പാസ്‌വേഡ് കൈമാറാനും വിസമ്മതിച്ചു.

ന്യൂകാസിൽ ക്രൗൺ കോടതിയിൽ കുറ്റം സമ്മതിച്ച 40കാരനായ വിൽസണിന് 22 മാസത്തെ തടവുശിക്ഷയോടൊപ്പം രണ്ട് വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു . പ്രതിക്ക് ആറുമാസത്തെ മദ്യവിമുക്തി ചികിത്സയും നിർദേശിച്ചു. മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന വാദം പ്രതിഭാഗം മുന്നോട്ടുവച്ചിരുന്നു. കേസിനു പിന്നാലെ ഡർഹം കോൺസ്റ്റബുലറി ഇയാളെ സസ്‌പെൻഡ് ചെയ്തതായും ഉടൻ തന്നെ ഗ്രോസ് മിസ്‌കണ്ടക്ട് ഹിയറിംഗ് നടക്കുമെന്നും അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ജോൺ മക്‌ആഡം അറിയിച്ചു.